LIMA WORLD LIBRARY

പൂജ്യത്തിനുതാഴെ താപനിലയിൽ പട്രോളിങ് നടത്തി ജവാൻമാർ; മഞ്ഞുതോൽക്കും വീര്യം

പൂജ്യത്തിനു താഴെ താപനിലയിൽ മഞ്ഞിനെയും വകവെക്കാതെ അതിസാഹസികമായി പട്രോളിങ് നടത്തി ജവാൻമാർ. ഈ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വ്യാപകമാകുന്നത്. കൊടും മഞ്ഞിലൂടെ നടന്നുച്ചെല്ലുകയാണ് ഇവർ. ഉത്തരാഖണ്ഡിലെ 15000 അടി ഉയരത്തിലുള്ള മേഖലയിലാണ് ഇൻഡോ-ടിബറ്റൻ ബോർഡർ പട്രോളിങ്ങ്. നടക്കുന്നത് കഠിനമാകുമ്പോൾ അതാണ് മുന്നോട്ടെത്തിക്കാൻ സഹായിക്കുന്നത് എന്ന അർത്ഥമാക്കുന്ന അടിക്കുറിപ്പോടെയാണ് ഐടിബിപി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ജയശങ്കർ പ്രസാദിന്റെ കവിതയിൽ നിന്നും എടുത്ത വരികളാണ് ഇത്.

ധീര ജവാൻമാർക്ക് സല്യൂട്ട് എന്ന തരത്തിലുള്ള കമന്റുകളാണ് പോസ്റ്റിനു ലഭിക്കുന്നത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px