LIMA WORLD LIBRARY

മരിച്ചെന്ന് വ്യാജവാർത്ത; ഗതികേടോ തമാശയോ എന്ന് മാലാ പാർവതി; രോഷം

ചില ഓൺലൈൻ മാധ്യമങ്ങളിൽ താൻ മരിച്ചെന്ന തരത്തിലുള്ള വ്യാജ വാർത്തകള്‍ വരുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് നടി മാല പാർവതി. സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി. മരിച്ചിട്ടില്ല എന്ന് പറയുന്നത് ഒരു ഗതികേടാണോ തമാശയാണോ എന്ന് അറിയില്ല. അതു മൂലം രണ്ട് പരസ്യത്തിന്‍റെ ഓഡിഷൻ തനിക്ക് നഷ്ടമായെന്നും മാല പാർവതി ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. വാർത്തകളുടെ സ്ക്രീൻഷോട്ടും ഒപ്പം പങ്കുവെച്ചിട്ടുണ്ട്.

‘മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല. പക്ഷേ, വർക്ക് നഷ്ടപ്പെടാൻ ഇടയാക്കുന്നത്  വയറ്റത്തടിക്കുന്നതിന് തുല്യമാ. വാട്ട്സപ്പിൽ പ്രൊഫൈൽ പിക് മാറിയത് കൊണ്ടാണ്, ഈ കാസ്റ്റിംഗ് ചെയ്യുന്ന പെൺകുട്ടി എന്നെ വിളിച്ചത്. രണ്ട് പരസ്യത്തിന്റെ ഓഡിഷൻ മിസ്സായി!’. നടി കുറിച്ചിരിക്കുന്നു.

‘മരിച്ചിട്ടും’ ജീവിക്കാൻ പറ്റുന്നത്. ഒരു ഭാഗ്യം തന്നെയാണ്.. അവസരം ഇനിയും ഉണ്ടാകുമല്ലോ…, ഇതിന്റെ പുറകിൽ ആരാണെങ്കിലും നിയമ നടപടി സ്വീകരിക്കണം, ഇതാരോ മനപ്പൂർവം ചെയ്തതാണ്… നിയമ നടപടി സ്വീകരിക്കണം എന്ന തരത്തിലാണ് കമന്റുകൾ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px