100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി പെരുവള്ളൂർ സർവ്വീസ് സഹകരണ ബാങ്ക്
ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് മാതൃകാ പച്ചക്കറി തോട്ടം ഒരുക്കുന്നു.തരിശായി കിടക്കുന്ന ഭൂമിയിലാണു ആദ്യ ഘട്ടത്തിൽ വിത്തിറക്കിയത്.ഇത് രണ്ടാം തവണയാണു ബാങ്ക് പച്ചക്കറി കൃഷി ചെയ്യൂന്നത്.വിത്തിറക്കൽ ഉദ്ഘാടനം പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡെന്റ് കെ.കലാം മാസ്റ്റർ നിർവ്വഹിച്ചു.ബാങ്ക് പ്രസിഡെന്റ് പി.കെ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ഗാർഡൻ ഡ്രില്ലർ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡെന്റ് കെ.ടി.സാജിദ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡെന്റ് തങ്ക വേണു ഗോപാൽ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമ്മാൻ യു.പി.മുഹമ്മദ്,വാർഡ് മെമ്പർമ്മാരായ പൂങ്ങാടൻ സൈദലവി,താഹിറ കരീം,ഡയറക്ടർമ്മാരായ അസീസ് മാസറ്റർ,ഗുലാം ഹസ്സൻ ആലംഗീർ,സി.എ.ബഷീർ,നൂർജ്ജഹാൻ,സഫിയ.സി, എ.സി.അബ്ദുൽ റഹിമാൻ ഹാജി,സി.സി.അമീറലി,പ്രദീപ് കുമാർ,കെ.കെ.മുസ്തഫ,ഡ്വ:അരവിന്ദാക്ഷൻ,മുഹമ്മദസ്സൻ.ഇ.കാർഷിക വിദഗ്ദരായ വി.പി.ഗോപാല കൃഷ്ണൻ.അയ്യൂബ് ഗോവിന്ദൻ കുട്ടി നായർ എ.സി ,ബാങ്ക് ജീവനക്കാർ സംബന്ധിച്ചു.സെക്രട്ടറി ഇസ്മായിൽ കാവുങ്ങൽ സ്വാഗതവും ഡയറക്ടർ വി.പി.ഗഫൂർ നന്ദിയും പറഞ്ഞു













