എൻ മേനി തളരുമ്പോൾ എന്നും കൂട്ടായിരിക്കാൻ
എന്നുമെന്നാത്മാവിനാനന്ദ |
മാകുവാൻ ..
എല്ലാ നാളിലുമെന്നിൽ പ്രകാശം പരത്താൻ ..
എല്ലാം സഹിയ്ക്കാൻ
ക്ഷമിക്കാൻ പഠിപ്പിച്ചെന്നാത്മ മിത്രമേ
നമിക്കുന്നു നിന്നെ .
വിണ്ണിൽ ജ്വലിക്കും താരകം
പോലെയും ..
മണ്ണിൽ വിളയും കതിർ
മണി പോലെയും ..
അക്ഷര വെളിച്ചമായെന്നുള്ളിൽ
തെളിയേണം ..
അക്ഷയമക്ഷതമായൊരീ
ചേതന
അർപ്പിച്ചിടുന്നു ഞാൻ ഭവൽപാദ സൂനത്തിൽ
പുഷ്പാഞ്‌ജലിയായ്
പവിത്രമാം തീർത്ഥമായ് ..











