ചാത്തുവേട്ടൻ – ബിജു

Facebook
Twitter
WhatsApp
Email

നാട്ടിൻ പുറ കാഴ്ചയിലെ നിറസാന്നിദ്ധ്യ
മായിരുന്നു ചാത്തുവേട്ടൻ
വടക്കൻപാട്ടിൻ്റെ ഈണവും
താളവും സമന്വയിപ്പിച്ച് അദ്ദേ
ഹം തച്ചോളിപ്പാട്ട് പാടുമ്പോൾ
ആ ഗ്രാമ ഹൃദയങ്ങളെ തൊട്ടു
ണർത്തുന്ന നാടൻ ശീലുകൾ
ആ കണ്ഠ നാളങ്ങളിൽ നിന്നും ഒഴുകിവരുമായിരുന്നു

ഇടയ്ക്ക് ഒത്തിരി
വൈകിയാൽ അയാൾ അകലെയുള്ള കള്ള് ഷാപ്പിൽ
പോയി ഇത്തിരി കള്ളുവാങ്ങി
കഴിച്ച് തിരികെ പോരുമ്പോൾ
തൻ്റെ ഇരുകയ്യും പ്രത്യേക
താളത്തിൽ ചേർത്ത് നാടൻ
പാട്ടിൻ്റെ ശബ്ദമാധുര്യത്തിൽ
പാടി വരുന്നത് കാണാൻ
കൗതുകമായിരുന്നു.

ഇടയ്ക്ക് അയാൾ
തന്നോട് തന്നെ വർത്തമാനം
പറയും ചിരിക്കും പിന്നെയും
പാട്ടിൻ്റെ ഒഴുക്കായിരിക്കും
നാട്ടിലെ പലർക്കും ചാത്തു
വേട്ടനെ ഇഷ്ടമായിരുന്നു
എല്ലാവരോടും വളരെ വിനയാ
നിതനായി സംസാരിക്കുന്ന
അയാൾ ഒരു പീടികത്തിണ്ണയി
ൽ മഴയെന്നോ വെയിലെന്നോ വക വെയ്ക്കാ
തെ രാപ്പകൽ കഴിച്ചുകൂട്ടുന്നു

ഗ്രാമവാസികൾക്കിടയിൽ
എപ്പൊഴും ചാത്തുവേട്ടൻ്റെ
സ്വരം കാതിൽ തേൻ മഴയാ
ണ് പല ദിവസങ്ങളിലും
ഭക്ഷണം പലരും വാങ്ങിച്ചു
കൊടുക്കും

 

എത്ര വിശന്നാലും ആ മുഖം
എന്നും പുഞ്ചിരിച്ച് കാണുമാ
യിരുന്നു എല്ലാം മറന്ന് അപ്പൊ
ഴും തൻ്റെയുള്ളിൽ നിന്നും
വടക്കൻപാട്ടിൻ്റെ ശീലുകൾ
പുറത്തേക്ക് വരുമായിരുന്നു

കുറച്ചു നാളുകൾ കഴിഞ്ഞ്
ചാഞ്ഞുവേട്ടനെ കാണാതെയായി പലരും
അയാളെ ഓർത്ത് വിഷമി
ച്ചു നാട്ടുകാർക്കെല്ലാം
പ്രിയങ്കരനായി മാറിയ
ചാത്തുവേട്ടനെ പലരും
തിരക്കി എങ്ങും കണ്ടെത്താ
നായില്ല

അതിനിടെ കുറച്ചകലെയു
ള്ള ഒരു പട്ടണത്തിൽ ഒരാൾ
അയാളെ കാണാനിടയായി
തണുത്തു വിറച്ച് ഒരു കടത്തി
ണ്ണയിൽ കിടന്നുറങ്ങുന്ന ആ
പാവം മനുഷ്യൻ

അയാൾ ആ വിവരം നാട്ടിൽ
അറിയിച്ചു നമ്മുടെ ചാത്തു
വേട്ടൻ ഇവിടെയുണ്ട് ഞാൻ
കുറേ നേരം അയാളുമായി
സംസാരിച്ചു. ഒരു കടത്തി
ണ്ണയിൽ തണുത്തു വിറച്ച്
നാളുകളായി ഭക്ഷണം
കിട്ടാതെ അയാൾ ഇവിടെ
കഴിയുന്ന ദയനീയ കാഴ്ച എൻ്റെ കരളലിയിക്കുന്നു

നാട്ടുകാരിൽ മുഖ്യനായ
ഒരാൾ പറഞ്ഞു നമുക്ക്
ചത്തുവേട്ടനെ തിരികെ
നമ്മുടെ ഗ്രാമത്തിലേക്ക്
കൊണ്ടുവരണം ഞങ്ങൾ
ഒരു വാഹനവുമായി അവി
ടേയ്ക്ക് വരാം

അങ്ങനെ അവർ ചാത്തു
വേട്ടനെ സ്വന്തം ഗ്രാമത്തി
ലേക്ക് തിരികെയെത്തി
ച്ചെങ്കിലും അയാൾ വളരെ
അവശനായിരുന്നു

അയാൾ സാധാരണ
ഉറങ്ങാറുള്ള കടത്തിണ്ണ
യിൽ പ്രത്യേകം ഒരു
ചെറിയ കിടക്കയും അദ്ദേ
ഹത്തിന് പുതിയ വസ്ത്രങ്ങ
ളും നൽകി വളരെ ആദര
പൂർവ്വം സ്വീകരിച്ചു

പക്ഷേ അയാൾ ക്ഷീണിത
നായി തന്നെ തുടർന്നു
പ്രായാധിക്യവും അദ്ദേഹ
ത്തെ തളർത്തിയിരുന്നു
ഒരു പുലർ കാല വേളയിൽ
നാട്ടുകാരുടെ കണ്ണിലുണ്ണിയാ
യ ചാത്തുവേട്ടൻ്റെ ചേതന
യറ്റ ശരീരം ആ ഗ്രാമവാസി
കളെയാകെ കണ്ണീരിലാഴ്ത്തി

About The Author

Leave a Reply

Your email address will not be published. Required fields are marked *