മണിക്കൂറുകളുടെ വിത്യാസത്തിലാണ് രണ്ട് ഇതിഹാസങ്ങളെ ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. അവിശ്വസനീയമെന്നാണ് വോണിന്റെ വിയോഗവാര്‍ത്തയോട് സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് പ്രതികരിച്ചത്. സന്നാഹ മല്‍സരം നിര്‍ത്തിവച്ചാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം വോണിനോടുള്ള ആദരമറിയിച്ചത്. ഓസീസ്് ഇതിഹാസം റോഡ് മാര്‍ഷിന്റെ വിയോഗത്തിന്റെ വേദനയൊടുങ്ങും മുമ്പ് കായിക ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ടാണ് 52ാം വയസില്‍ ഷെയ്ന്‍ വോണിന്റെ മരണവാര്‍ത്തയെത്തുന്നത്. അവിശ്വസനീയം ഇത് സത്യമാകരുതെയെന്ന് ക്രിക്കറ്റ് ആരാധകരെപോലെ വിവിയന്‍ റിച്ചാര്‍ഡ്സും ആഗ്രഹിച്ചു. താങ്കള്‍ സമ്മാനിച്ച നിമിഷങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നുവെന്ന് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ്. അതീവദുഖം രേഖപ്പെടുത്തി ഫുട്ബോള്‍ താരം ഗാരി ലിെനക്കര്‍. എനിക്ക് സുഹൃത്തിനെ നഷ്ടമായെന്ന് ബ്രയാന്‍ ലാറ… വേദന വാക്കുകളിലൊതുക്കാനാകില്ലെന്ന് ഷൊയ്ബ് അക്തര്‍. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുള്ള ഇംഗ്ലണ്ട് ടീം സമ്മാനഹമല്‍സരം നിര്‍ത്തിവച്ചാണ് വോണിന് ആദരമര്‍പ്പിച്ചത്. വോണിനൊപ്പമുള്ള നിമിഷങ്ങള്‍ ഓര്‍ത്തെടുത്താണ് സച്ചിന്‍ പ്രിയസുഹൃത്തിനോട് യാത്ര പറഞ്ഞത്.













