പാക്കിസ്ഥാനിലെ പെഷാവര്‍ ഷിയ പള്ളിയിലുണ്ടായ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ ഉണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെയെണ്ണം 57 ആയി. ഇരുന്നൂറിലേറെപേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ പത്തുപേരുടെ നില അതീവ ഗുരുതരമാണ്. രണ്ടു ചാവേറുകള്‍ പള്ളിക്കുള്ളില്‍ കടന്ന് സ്ഫോടനം നടത്തുകയായിരുന്നു. സ്ഫോടനം നടന്ന ജാമിയ മുസ്ലിം പള്ളി അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലാണ്.













