ഇന്ത്യയുടെ രക്ഷാ ദൗത്യം ഓപ്പറേഷന്‍ ഗംഗ വിജയകരമായ പരിസമാപ്തിയിലേക്ക്. സൂമിയില്‍നിന്ന് ഒഴിപ്പിച്ച വിദ്യാര്‍ഥികളടങ്ങിയ സംഘം പോളണ്ടിലെത്തി. ഇന്ന് 694 വിദ്യാര്‍ഥികളെയും ഡല്‍ഹിയിലെത്തിക്കും ഓപ്പറേഷന്‍ ഗംഗ വിജയകരമാണെന്നും ഇന്ത്യയുടെ നയതന്ത്രശേഷി വ്യക്തമായെന്നും വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. പോളണ്ടിലെത്തിയ വിദ്യാര്‍ഥികള്‍ സര്‍ക്കാരിനും എംബസിക്കും നന്ദി പറഞ്ഞു.
ഇന്ത്യയുടെ അഭ്യര്‍ഥനമാനിച്ച് യുക്രെയിനും റഷ്യയും സഹകരിച്ച് സുരക്ഷ പാത ഒരുക്കിയതോടെയാണ് രക്ഷാ ദൗത്യം ഒാപ്പറേഷന്‍ ഗംഗ തുടരാനായത്. ഇരുനൂറോളം മലയാളികള്‍ അടക്കം 694 വിദ്യാര്‍ത്ഥികളെയാണ് ആക്രമണം ശക്തമായി തുടരുന്ന സുമിയില്‍ നിന്ന് പുറത്തെത്തിച്ചത്. നേപ്പാള്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ടുണീഷ്യ എന്നിവിടങ്ങളിലെ പൗരന്മാരും ഇക്കൂട്ടത്തിലുണ്ട്. ഇവരെ 12 ബസുകളായി ഇന്ത്യന്‍ എംബസിയുെടയും റെഡ് ക്രോസിന്‍റെയും വാഹനങ്ങളുടെ അകമ്പടിയോടെ 10 മണിക്കൂറോളം എടുത്താണ് പോള്‍ട്ടോവയില്‍ എത്തിച്ചത്. അവിടെ നിന്നും ട്രെയിന്‍ മാര്‍ഗം ലിവ്യൂ, പോളണ്ട് അതിര്‍ത്തി വഴി ഇന്ന് ഇന്ത്യയിലെത്തും. ഇനിയും ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചാല്‍ അവരെ കൂടി നാട്ടിലെത്തിക്കുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.













