LIMA WORLD LIBRARY

അഞ്ചില്‍ നാലിടത്തും ബിജെപി; കോണ്‍ഗ്രസിനെ ‘തൂത്തെറിഞ്ഞ്’ എഎപി

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള ജനവിധി പുറത്തുവരുമ്പോള്‍ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടം ബിജെപിക്ക്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി ഭരണത്തുടര്‍ച്ചയിലേക്ക്. യുപിയില്‍ 275ല്‍ അധികം സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ലീഡുണ്ട്. സമാജ്‌വാദി പാര്‍ട്ടി 119 സീറ്റില്‍ മുന്നേറുന്നു. ഗോവയിലും മണിപ്പൂരിലും ബിജെപി ഭരണമുറപ്പിച്ചു.

പഞ്ചാബില്‍ കോണ്‍ഗ്രസിനെ ആം ആദ്മി പാര്‍ട്ടി നിലംപരിശാക്കി. 117 സീറ്റില്‍ 90 ലും ലീഡ്, വിപ്ലവകരമായ ഫലമെന്ന് കേജ്്രിവാള്‍ പറഞ്ഞു. ഗോവയിലും ആംആദ്മി അക്കൗണ്ട് തുറന്നു. ബെനോലിമ്മില്‍ വെന്‍സി വേഗാസും വേളിമില്‍ ക്രസ് സില്‍വയും ജയിച്ചു. അതേസമയം, ഗോവയിൽ ബിജെപി ഗവര്‍ണറെ കാണും. ഗോവയില്‍ 19 സീറ്റില്‍ ബിജെപി ലീഡ് നേടി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണറെ ഇന്നുതന്നെ കാണാനാണ് നീക്കം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px