ഹൃദയം നുറുങ്ങുന്നു സഖീ
ഞാനിത്തിരി പ്രണയമാം
കയ്പുനീർ കുടിച്ചിടട്ടെ
അസ്തമിക്കും സൂര്യനെ
നോക്കി ഞാനെൻ്റെ
ഗദ്ഗദം ചൊല്ലിടട്ടെ
നിന്നസാന്നിദ്ധ്യം കൂടെയി
ല്ലെങ്കിലും
നഷ്ടപ്രണയമാം മിഴികളെ
തിരയുമ്പൊഴും സഖീ
ഞാനെൻ്റെ സ്വപ്നങ്ങളെ
മാറോട് ചേർത്തിടട്ടെ
നിൻ മിഴിപ്പൂക്കളെ എന്നു
മെൻ മോഹമായ്
എൻ ജീവശാഖിയിൽ
കൊരുത്തി sട്ടെ
നിൻ മോഹവാടിയിൽ
ഞാനില്ലെന്നറിയാമെങ്കിലു
മെൻ ശ്വാസമായ് സഖീ
നീ മാത്രമല്ലയോ
ഇഷ്ടമെന്നൊരു വാക്ക്
നോക്ക് ഞാൻ വ്യർത്ഥമായ്
നിന്നിൽ നിന്നറിയാതെ
ഞാൻ നിനച്ചൂ
ഇന്നു നീയറിയില്ലെന്നറി
യാമെങ്കിലും സഖീ
നിന്നോർമയും പേറി ഞാൻ
കഴിഞ്ഞിടട്ടെ
എൻ്റെ പ്രണയ സൗഗന്ധിക
ങ്ങളെയോർത്തിടട്ടെ
അതിനെങ്കിലും നീയെനി
ക്കനുവാദമേകുക











