ഒറ്റയ്ക്കിരുന്നു ഇത്തിരി നേരം
എന്റെ ബാല്യത്തെ ഞാന്‍ ഓര്‍ത്തുപോയി
ഏറെ നേരം ഓര്‍ക്കാന്‍ നേരമില്ലെങ്കിലും
രാവിന്റെ മറവില്‍ ഒരല്പം മാത്രം
പാട വരമ്പത്ത് കൂട്ടരുമൊത്ത്
ആടിയും പാടിയും രസിച്ചിടുമ്പോള്‍
പോക്കുവെയിലിന്റെ ചൂടറിയാതെ
കൗതുകത്തോട് നോക്കിനില്ക്കും
എത്രയോ രാവുകള്‍ പോയ് മറഞ്ഞു
വര്‍ഷങ്ങള്‍ എത്ര കടന്നുപോയി
പ്രണയത്തിന്‍ നാളുകള്‍ ഓര്‍മ്മയായി
സൂക്ഷിക്കാന്‍ എന്റെ ഹൃദയത്തിന്‍ ചെപ്പില്‍
ദൂരത്ത് നിന്നൊരു നോട്ടം കൊതിച്ചു
നനവാര്‍ന്ന നിനവില്‍ മയങ്ങിപ്പോയി
ഇനിയും ചിതലരിച്ചെത്തും
ഈ മനസ്സിന്റെ അകതാരി
എന്നും ഈ വിങ്ങല്‍മാത്രം












Voice clips of poems will be more effective and the lines as transcripts