LIMA WORLD LIBRARY

വായന/ പുസ്തക പരിചയം. പ്രണയവും രോഗവും – ബിജിതോമസ് ബാബാ-ആമി.

എന്റെ പേര് ബിജിതോമസ് പത്തനംതിട്ട ജില്ല.എന്റെ എഴുത്തുകളുടെ,വായനകളുടെ ലോകത്ത് വീണ്ടും വായിച്ച് ആസ്വാദനം എഴുതുന്ന ഒരു പുസ്തകമാണ് ഡോ.വേണു തോന്നയ്ക്കൽ എഴുതിയ പ്രണയും രോഗവും എന്ന പുസ്തകം.ഇത് ഒരു നോവൽ അല്ല.മറിച്ച് മനുഷ്യ ജീവിതത്തിൽ ഓരോ ദിവസവും നടക്കുന്ന ഓരോ കാര്യങ്ങളെപ്പറ്റി വളരെ വിശദമായി പഠിച്ചിട്ട് എഴുതിയതാണ്.
ഡോ.വേണു തോന്നയ്ക്കൽ.
പ്രശസ്തനായ ശാസ്ത്രസാഹിത്യകാരൻ,വേണുഗോപാൽ പരമേശ്വർ തോന്നയ്ക്കൽ എന്നാണ് മുഴുവൻ പേര്.തിരുവനന്തപുരമാണ് സ്വദേശം.ഇപ്പോൾ വിദേശത്ത് കഴിയുന്നു.ആയിരത്തിലേറെ ശാസ്ത്രശാസ്ത്രേതര ലേഖനങ്ങൾ ഇന്ത്യയക്ക് അകത്തും പുറത്തുമായുള്ള ആനുകലികങ്ങളിൽ എഴുതിയിട്ടുണ്ട്.
ഈ പുസ്തകം പ്രകാശനം ചെയ്തിരിക്കുന്നത് ചിന്ത പബ്ലിഷേഴ്സ് ആണ്.വിതരണം ദേശാഭിമാനി ബുക്ക് ഹൌസ്.
പ്രണയവും രോഗവും മുതൽ വരൂ യൗവനവുമായ മടങ്ങു 128 പേജിൽ എഴുതിവെച്ചിരിക്കുന്ന ഒരു നല്ല അറിവിന്റെ പുസ്തകം.
ഒന്നാം അദ്യായം തുടങ്ങുന്നത് പ്രണയും രോഗവും എന്ന പേരോടുകൂടിയാണ്.
പ്രണയത്തെ കുറിച്ച് പറയുന്നത് പ്രണയത്തിന് രണ്ട് അംശമുണ്ട് ഊർജജാംശവും ഭാവാംശവും.പ്രണയം ഒരാൾ തിരിച്ചറിയുന്നത് ഭാവപ്രകടനങ്ങളിലൂടെയാണ്.ഒരാളുടെ മനസ്സ് എന്ന് പറയുന്നത് അയാളുടെ പെരുമാറ്റമാണ്.പ്രണയത്തിന് അതിന്റേതായ ഭാവതലമുണ്ട്.പ്രണയം ഒരു ലക്ഷ്യത്തിലേക്കുള്ള വാതിലാണ്.അപ്പോൾ ആരോഗ്യമോ?അത് ശാരീരികമായും മാനസികമായും ചുറ്റുപാടിനെ അതിജീവിക്കുന്നതാണ്.
ഗന്ധവും പ്രണയവും എന്നാണ് രണ്ടാമത്തെ അദ്ധ്യായം.സുഗന്ധം എന്നും മനുഷ്യനെ ആകാർഷിച്ചിരിക്കുന്നു.ഗന്ധങ്ങൾ വിവിധ തരം.ചില ഗന്ധങ്ങൾ മത്തുപിടിപ്പിക്കുന്നു.പൂക്കളുടെ ഗന്ധം.എന്നാൽ പാലപ്പൂവിന്റെ മണം ഏതോ സാഹിത്യകാരന്റെ ഭാവനയിൽ മകുടം ചാർത്തി സൃഷ്ടിക്കപ്പെട്ട യക്ഷിക്കഥകളുടെ നാടാണിത്.പൂക്കളുടെ ഗന്ധം ഇന്ന് സുഗന്ധ തൈലങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.ചില പ്രത്യേകതരം തന്മാത്രകളാണ് ഇതിന് കാരണം.ഗന്ധങ്ങൾ ജീവവർഗങ്ങൾക്ക് സ്വന്തം.ഉദാഹരണത്തിന് ഉറുമ്പുകളുടെ ജീവിത്തിലുമുണ്ട്.ഗന്ധഭാഷ മൃഗങ്ങളിൽ കാണാൻ സാധിക്കും.

ഗന്ധം സുഗന്ധവും ദുർഗന്ധവുമാവാം.ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതും,വ്യക്തിപരവും വർഗപരവും.അന്ധൻമാർ ഗന്ധത്തിന്റെ സേവനം ഉപയോഗപ്പെടുത്തി ജീവിക്കുന്നവരാണ്.

അധ്യായം മൂന്ന്.പ്രണയവിവാഹവും വിവാഹമോചനവും.പ്രണയ വിവാഹം പരാജ യപ്പെടുന്നത് തിരുത്തി വായിക്കാനാണ് ഡോക്ടർ ഇഷ്ടപ്പെട്ടത്.പ്രണയിക്കുന്നവർ എഴുത്തുകാരെപ്പോലെ സ്വപ്ന ജീവികളാണ്. അവർ കഴിയുന്നത് സ്വപ്ന ലോകത്താണ്.ദാമ്പത്യം യാഥാർത്ഥ ജീവിതമാണ്.കാമിതാക്കൾക്ക് ഉത്തരവാദിത്വങ്ങൾ ഇല്ല.അവർ വാനമ്പടികളെപ്പോലെ കളിച്ച് നടക്കുന്നു.
കളഭം തരാം എന്നാണ് ഇതിന്റെ നാലാമത്തെ അദ്ധ്യായം.ഒരു മനുഷ്യന്റെ കുടുംബജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്.അത് സംശയരോഗം.സ്വന്തം മക്കളെ തെറ്റിദ്ധരിക്കുക, ഇന്നത്തെ കാലമാണ്. അതിനായി ഉള്ള പോംവഴികളാണ് ഈ അദ്ധ്യായം.ഇതിൽ ഡോക്ടർ ഒരു നല്ല കഥ പറഞ്ഞ് മനസ്സിലാക്കി തരുന്നുണ്ട്. അത് ചിലപ്പോൾ അനുഭവമാകാം.അനുഭവം എന്ന് പറഞ്ഞാൽ ഒരു ഡോകടിന്റെ അടുത്ത് രോഗി വരുന്നതും പിന്നീടുള്ള സംസാരവും.

ഒരുപാട് നല്ല നല്ല അറിവുകൾ പകർന്ന് നല്കുന്ന ഒരുപുസ്തകമാണ് പ്രണയവും രോഗവും.ഈ പുസ്തകത്തിന്റെ ആറാമത്തെ അദ്ധ്യായം ചുവരില്ലാതെ വരയ്ക്കുന്ന ചിത്രങ്ങൾ എന്നാണ്.സ്വവർഗരതിയാണ് ഇതിൽ പറയുന്നത്.അദ്ദേഹം ഇതിൽ പ്രതിപാദിച്ചിരികുന്നത് അതിനായ് അനുവധിക്കുന്ന രാഷ്ട്രങ്ങൾ വരെയുണ്ട് എന്നാണ്.രതി എന്നാൽ വ്യക്തി സ്വതന്ത്രമാണ്.

എട്ടാമത്തെ അദ്ധ്യായം നെല്ലിക്കയുടെ മധുരം.ഇതിൽ പറയുന്നത് വേശ്യാവൃത്തിയെ ക്കുറിച്ചാണ്.ഇന്ന് ലോകമെങ്ങും നിലവിലുള്ളതാണ് വേശ്യാവൃത്തി.സാമ്പത്തികമായ അരക്ഷിതാവസ്ഥയാണ് ഒരു സ്ത്രീയെ വേശ്യാവൃത്തിയിലേക്ക് നടത്തുന്നത്.ഈ അദ്ധ്യായത്തിന്റെ താഴോട്ടുള്ള ഭാഗം വായിച്ചാൽ പണ്ടുമുതൽ ഇതെല്ലാം ലോകത്ത് നടന്നിരുന്നു.ഇതിന് കുറവ് സംഭവിച്ചത് കുടുംബം വന്നതോടെയാണ്.രാജ്യത്ത് മഴ പെയ്യാനായി ദേവദാസി പുത്രിയുടെ സേവനം തേടിയിട്ടുണ്ട്.കുമാരനാശാന്റെ കരുണയിലെ നായിക വാസവദത്ത ഒരു വേശ്യസ്ത്രീ ആണ് ബുദ്ധഭിക്ഷുവായ ഉപഗുപ്തനെ കാമിക്കുന്നവളാണ്.

ഒൻപതാമത്തെ അദ്ധ്യായം അലയിൽ തകർന്ന കപ്പൽ നങ്കൂരമിടുന്നത് എങ്ങനെ?ഇന്നത്തെ തലമുറയെ കുറിച്ചായിരുന്നു.ഒരു ചായ കുടിക്കാൻ പോലും സമയമില്ല.പണത്തിന് പിന്നാലെ പായുകയാണ്.പണത്തിന് പിന്നാലെ പായുന്ന മനുഷ്യന് ജീവിതം നഷ്ടപ്പെടും എന്നാണ് പറയുന്നത്.കുടുംബബന്ധം നഷ്ടപ്പെടും.

ഓരോ ആദ്യങ്ങളിലും ഓരോ മനുഷ്യനെ ഡോക്ടർ ഉദാഹരണമായി കാണിക്കുന്നുണ്ട്.അവർ ചിലപ്പോൾ അദ്ദേഹത്തിന്റെ അടുത്ത് ചെന്നിട്ടുണ്ടാവാം.കൂടുതലും ബന്ധങ്ങൾ തകരുന്നത് മറ്റുള്ളവരുടെ വാക്കുകൾ കേട്ട് അതിന് പിന്നാലെ പോകുമ്പോൾ ആണ്.

അദ്ധ്യായം പന്ത്രണ്ട് ഒരു മഴയ്ക്ക് ശേഷം.വിവാഹ നാളിലെ മനുഷ്യ ജീവിതത്തെക്കുറിച്ചാണ് ഇതിൽ പറയുന്നത്.പതിമൂന്നാമത്തെ അദ്ധ്യായം അപ്പൂപ്പൻ മാവ് പൂത്തു.അദ്ധ്യായത്തിന്റെ പേരോ അതിലെ കാര്യങ്ങളോ ഓർത്ത് ചിരിക്കണ്ട കാലം കാത്തിരിക്കുന്നത് എന്നും ഒരുത്തനെ പതിനാറുകാരനായ് തന്നെയിരുത്താനല്ല വാർദ്ധക്യവും ഉണ്ട്.
വളരെ കുറെച്ചുമാത്രം പറഞ്ഞുകൊണ്ടു മനുഷ്യന് ബുദ്ധിമുട്ട് ഉണ്ടാക്കാത്തരീതിയിലാണ് ഓരോ അദ്ധ്യായവും അവസാനിക്കുന്നത്.ഒരു മനുഷ്യജീവിതത്തിൽ വെറുതെ മനുഷ്യനായ് ജീവിക്കാതെ കുറേ അറിവുള്ള മനുഷ്യനായി ജീവിക്കാൻ ഈ പുസ്തകം മനസ്സിലാക്കി തരുന്നുണ്ട്.

ജീവിതം ജീവിച്ചു തീർക്കാനുള്ളതാണ് എന്നുവെച്ച് അത് മറ്റുരീതിയിൽ അല്ല നമ്മുടെ ജീവിതം എന്നരീതിയിൽ കാണണം.എങ്കിലേ ജീവിതം ജീവിതമാകു.ആർക്കോ വേണ്ടി ജീവിച്ച് മരിച്ചിട്ട് കാര്യമില്ല.അതുപോലെ കുടുംബമുള്ളവർ അതിൽ സന്തോഷം കണ്ടെത്തണം.പറയേണ്ട കാര്യങ്ങൾ പറഞ്ഞു തീർക്കണം.അവിടെ ഒരു ഒളിച്ചോട്ടമല്ല ആവശ്യം നേരെ നിൽക്കാനുള്ള തന്റേടം വേണം ഇല്ലെങ്കിൽ ജീവിതത്തിൽ തോറ്റുഎന്ന് അർത്ഥം.

വളരെ നല്ല ഒരു പുസ്തകം. ഒരു നോവൽ വായിച്ച് തീരുന്ന ഒരു അവസ്ഥയല്ല ഇതിൽ മറിച്ച് അനേകം അറിവുകൾ നിറച്ചു വെച്ചിരിക്കുന്ന ഒരു വലിയ കലവറയാണ്.ഈ പുസ്തകം കിട്ടാനും ഇത് വായിക്കാനും ഇടയായത് ഒരു വലിയ സന്തോഷമായ് ഞാൻ കരുതുന്നു.ഇത് എഴുതിയ ഡോക്ടർ വേണു സാറിന് എന്റെ നന്ദിയെ,സ്നേഹത്തെ ഞാൻ അറിയിച്ചുകൊള്ളട്ടെ.ഒരിക്കൽക്കൂടെ പറഞ്ഞുകൊള്ളട്ടെ ചിന്ത പബ്ലിഷേഴ്സ് തിരുവനന്തപുരം ആണ് ഇതിന്റെ പബ്ലിക്കേഷൻ നടത്തിയിരിക്കുന്നത്.

വായനയുടെ ലോകത്തെ എല്ലാകൂട്ടുകാർക്കും ഒരിക്കൽക്കൂടെ നന്ദിയെ അറിയിച്ചുകൊണ്ട് നിർത്തട്ടെ.

ബിജിതോമസ്
ബാബാ-ആമി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px