LIMA WORLD LIBRARY

ചകിരിനാരുകൾ മെടയുമ്പോൾ – സുനിത ഗണേഷ്

സ്നേഹം പലപ്പോഴും
കയർപിരിയിലെ ചകിരിനാരാണ്…
ഉപ്പുവെള്ളത്തിൽ ചീഞ്ഞളിഞ്ഞ
തൊണ്ടിൽ നിന്നും
തല്ലിച്ചതച്ചു പാകപ്പെടുത്തിയെടുക്കുന്ന
മഞ്ഞച്ച നാരുകൾ…
സൂക്ഷ്മമായി ഇഴചേർത്തു
മെടഞ്ഞെടുത്തു
കാലത്തെ ഭൂതത്തിൽ നിന്നും
ഭാവിയിലേക്കും
തിരിച്ചും കെട്ടിയിടാം….
ചിലപ്പോൾ കെട്ടു മുറുക്കി
കുരുക്കിടാം….

നഖമുനകളിൽ
പിടിയൊതുക്കിയ,
അലറിപ്പിടക്കുമ്പോഴും
പുഞ്ചിരിയോടെ
അവസാന കുതറൽ വരെ
വരിഞ്ഞു
മുറുക്കുന്ന ചകിരിക്കുരുക്ക്…..

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px