ചതിക്കുന്ന ചെട്ടികളുണ്ടെന്റെ നാട്ടിലായി
ചതിയന്മാർക്കൊത്ത കുലമില്ല വേറേ
ചിന്ത കൂടാ ചെട്ടിയാരേം ചതിക്കും
ചോട്ടയിലുള്ളത് ചുടല വരേക്കെന്നും.
ചവിട്ടു പടിയാക്കാനാരേലുമുണ്ടേൽ
ചവിട്ടി കേറാനാ ചെട്ടിയോ മുമ്പനായി
ചാറു പിഴിയുന്നടവുകൾ പതിന്നെട്ടും
ചിരട്ടയെടുപ്പിക്കുമന്ത്യത്തിലിരകളെ.
ചട്ടുകമാകാനായി മണ്ടന്മാരുണ്ടേൽ
ചൂട്ടുപിടിക്കാനാ ചെട്ടിയും മുമ്പിൽ
ചുറ്റിച്ചു കെട്ടിച്ചിതാ ചുടലക്കളമാക്കി
ചെരട്ടയെടുപ്പിക്കാൻചെട്ടിയും സജ്ജം.
ചെപ്പടി സുത്രത്തിനിരയായോരുടെ
ചെമ്പെടുപ്പിച്ചിതാവമ്പന്മാർത്തീരും
ചോറിട്ട കൈയ്ക്കു കടിക്കുന്ന ചെട്ടി
ചെണ്ടക്ക് കോലായിത്തീരുന്ന ചെട്ടി.
ചങ്കരനൊത്താചങ്കരീം ചേർന്നാൽ
ചക്കാട്ടാനായിയൊരുക്കമില്ലേലോ
ചൊറികുത്തുന്നോർക്കു ചക്രത്തിന്
ചെപ്പടിവിദ്യയൊക്കെചെട്ടി പഠിപ്പിക്കും.
.ചെട്ടിയൊരുങ്ങിയാലാരേം വീഴ്ത്തീടും
ചട്ടക്ക് പിമ്പിലായിയാരേം കൂട്ടീടും
ചിരിച്ചു മയക്കി മായകൾ കാട്ടിടും
ചതിയാലടിപ്പെട്ടു വമ്പന്മാർ വിണീടും
ചരടു പിടിക്കാനവസരം ഉണ്ടേലോ
ചരടു വലിക്കാനാ ചെട്ടിയും റഡിയായി.
ചുണ്ടയിൽ കൊത്തുന്ന ഇരകളെയൊക്കെ
ചണ്ടിയായിത്തീർത്തസൂത്രമുണ്ടനവധി.
ചക്രമുള്ളോരൊക്കെയെന്നുമേ രാജൻ
ചന്ദ്രഹാസമിളക്കി വലുതാകാനെന്നുമേ!
ചന്ദത്തിലൊരുക്കുന്നടവതു വേറേ താൻ.
ചക്ക കാട്ടുമാരേലുമെതിരു പറഞ്ഞീടിൽ.
ചെട്ടിക്കു ചെപ്പടി കൺകെട്ടുമായങ്ങൾ
ചിന്തയിലെല്ലാമുള്ളാലെയുള്ളത്
ചൊരത്തിളപ്പോടെ പാളയെടുപ്പിച്ചതാ
ചുടുകാട്ടിലെത്തിക്കുമന്യരേയന്ത്യത്തിൽ.
ചക്രമുള്ളോരുടെ ദാസനായിത്തീർന്നീടും..
ചങ്കു വെള്ളത്തിലാക്കി പണിയെടുക്കാനും
ചക്രമുളളവർ തുലഞ്ഞുത്തീർന്നീടിലോ
പിന്നിടം കാട്ടി പെടുത്തവർ പോയീടും .
ചതുരത്തിലാരേം പറ്റിച്ചു പണമുണ്ടാക്കാൻ
ചതിയുള്ളോരേയുള്ളു ചെട്ടികുലത്തിലായി
ചിരസ്മരണയുണർത്തുമാ പൊയ്മുഖങ്ങളെ
ചിന്തയിൽപ്പോലുമൊരിക്കലും കൂട്ടല്ലേ !
ചട്ടുകമാക്കാനൊരുങ്ങീടും ധാരാളികൾ
ചുണ്ടു കോട്ടി ചിരിക്കാനുമാളെന്നുമേ
ചിന്തിച്ചു ഭാരിച്ചു നടന്നില്ലായെങ്കിലോ
ചതിയിൽപ്പെട്ടുചിന്തിച്ചിട്ടെന്തിഹ കാര്യം. ?
തട്ടിക്കിഴിക്കുമോരോ ചിലവും ചെട്ടി
തപ്പിനോക്കുമാകക്കൂസിലിരിക്കുമ്പോ
തണ്ടു കാട്ടി പിടിച്ചു പറിക്കാനെന്നും
തട്ടിമൂളിക്കുന്നൊരധരവ്യായാമങ്ങൾ.
തരിപ്പു തീർക്കാൻ ശകലമടിച്ചാലോ
തെറി പറയാനിനിയാരുമേയില്ലല്ലോ
തണ്ടു കാട്ടി പിന്നാരേം പെരുമാറും
തലക്ക് പിടിച്ചഹന്തയുറഞ്ഞീടുന്നു.
തലയിലേറ്റുന്നോരോക്കെയെന്നും
തലപുണ്ണാക്കുവാനൊന്നേ കാരണം
തലമറന്നെന്നുമെണ്ണ തേക്കുന്നോർ
തിരുപ്പുറപ്പാടിലെല്ലാമാരും വീണിടും.
തിരുവുള്ളക്കേടുള്ളതൊന്നുമാരും
താപ്പാന കാട്ടുമാചെട്ടിക്കെതിരായി
തണ്ടു കാട്ടി ചൊദിച്ചാലോ ചെട്ടി
തണ്ടെല്ലൊടിച്ചീടുമെന്നുമധികാരത്തിൽ.











