LIMA WORLD LIBRARY

വിഷുപ്പാട്ട് – എം.തങ്കച്ചൻ ജോസഫ്

മേടമാസപ്പുലരിവിരിഞ്ഞപ്പോൾ പൂമാനമാകെ പുഞ്ചിരിച്ചു
വിഷുമാസക്കിളി മൊഴിഞ്ഞു ആമോദമാഗതമായ്
പീതാംബരപ്പൂക്കൾ മിഴിതുറന്നു.
മേടമാസ…..
വയലേലക്കാറ്റുവന്നു വെയിൽ വീണവഴി താണ്ടി
നേല്ലോലത്തുമ്പുകളിൽ കതിരുതിർന്നു(2
കണ്ണന് കണികാണാൻ കർണ്ണികാരം പൂത്തുലഞ്ഞു
കണ്ണിനു കുളിരേകും നിറവസന്തം
കനവുകൾ തളിരിടും മേടമാസം.
മേടമാസ…….
കരിനീലക്കണ്ണുകളിൽ കരിമഷി ച്ചാന്തണിഞ്ഞ്
മലയാളിപ്പെണ്ണവൾ മനം തുടുത്തു. (2
നാട്ടുവേല കഴിഞ്ഞെത്തുംനാട്ടുമൈനപെണ്ണിന്
നാടാകെപ്പാടുവാൻ മോഹമായി
വിഷുപ്പാട്ട് പാടുവാൻ മോഹമായി.
മേടമാസ….
നന്മകൾ നിറയുന്ന സമൃദ്ധികൾ വരവായി
ഏഴുതിരിവിളക്കുകൾ തിരി നിറഞ്ഞു (2
ഇനിയും വിരിയുന്ന പുലരികളീമണ്ണിൽ
സ്നേഹവസന്തമായ് തെളിഞ്ഞിടട്ടെ..
എങ്ങും ശാന്തിഗീതങ്ങൾ നിറഞ്ഞിടട്ടെ…
🌿🌹🌿
എം.തങ്കച്ചൻ ജോസഫ്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px