
നിന്നെ കണികണ്ടുണരാൻ കൊതിയ്ക്കും
വിഷുപ്പുലരികൾ …
നമ്മെ ഒന്നായി പ്രതിഫലിപ്പിക്കാൻ കാത്തിരിയ്ക്കും
വാൽക്കണ്ണാടിയും .
വിഷു അടയിൻ മധുരം നിറയും
ചുംബനങ്ങളാൽ
നിറയാനാവാതെ നുണക്കുഴികളും .
വേനലിൽ തീച്ചൂളയിൽ
പൊൻ തോരണമായി മാറും കർണ്ണികാരങ്ങൾ
തിരികെ നടത്തുന്നു ഓർമ്മകളിലേയ്ക്ക് ….
നിൻ വിഷുപ്പാട്ടിൽ ലയിച്ചിരിക്കാൻ
എനിക്കെന്നാവും കണ്ണാ ….
എന്തിന് വെറുതെ പൂക്കുന്നു കൊന്നേ …
എൻ്റെ കണ്ണനിങ്ങ് വന്നണയാതെ ???
പുഷ്പ ബേബി തോമസ്
🥀🥀🥀🥀🥀🥀🥀











