LIMA WORLD LIBRARY

കൈനീട്ടം – സുമ രാധാകൃഷ്ണൻ


ഉണ്ണിയ്ക്കിഷ്ടം കൈനീട്ടം
കയ്യിലുണ്ടൊരു കൈനീട്ടം
അച്ഛൻനൽകിയകൈനീട്ടംഅമ്മയേകുംപൊൻമുത്തം

ഉണരൂ..ഉണ്ണി ഉണരൂ..നീ
കണികണ്ടുണരു കണി
മലരേ

പിച്ചവച്ചു നടന്നോളൂ
കണ്ണടച്ചു നടന്നോളൂ
കണ്ണുതുറന്നാൽ കണി
കാണാം
കണികാണാനായ് ഉണരൂ നീ

കൊന്നപ്പൂക്കൾ ചിരിച്ചല്ലോ
കുഞ്ഞുമനസ്സ്തെളിഞ്ഞീടാൻ
വെണ്ണിലാവിൻദീപംപോൽ
വെണ്ണകണ്ണനെ കണ്ടോളൂ

പട്ടുടുത്തൊരു പൂമേനി
പീലികൾ ചാർത്തിയ തിരുമുടിയും
കുസൃതി നിറഞ്ഞൊരു പുഞ്ചിരിയാൽ
കുഞ്ഞിനേകുംകൈനീട്ടം

സുമ രാധാകൃഷ്ണൻ

  • Comment (1)
  • പിച്ച വെച്ചു നടന്നോളൂ
    കണ്ണടച്ചു നടന്നോളൂ
    വിഷുക്കണിയുടെ മഹാത്മ്യം വിളിച്ചോതും വരികൾ. ഗൃഹാതുരത്വമുണർത്തുന്നു.
    അഭിനന്ദനങ്ങൾ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px