LIMA WORLD LIBRARY

കൂടപ്പിറപ്പ് – ബിജു

ഒരമ്മയ്ക്ക് പിറന്നതല്ലെങ്കിലും
ഇന്നു നീയെനിക്ക് കൂടപ്പിറപ്പ്
നിൻ സ്നേഹ വാൽസല്യങ്ങളെന്നെ
താരാട്ടുപാട്ടിനാൽ
ചാരേയുറക്കുമ്പൊഴും
നീയെനിക്കാത്മ മിത്രത്തേ
ക്കാളുപരി
പറഞ്ഞറിയിക്കാനാവാത്ത
എല്ലാമാണ്
നിൻ കരസ്പർശങ്ങളെന്നെ
മാനംമുട്ടെ തൊട്ടുണർത്തു
മ്പൊഴും
നിൻ മടിത്തട്ടിൽ മയങ്ങു
മ്പൊഴും
നീയെനിക്ക് സന്തത സഹചാ
രിയെക്കാളുപരി
പറഞ്ഞറിയിക്കാൻ പറ്റാത്ത
നോവായിരുന്നു
ജന്മം കൊണ്ട് നാം ഇരു
മതിലുകൾക്കുള്ളിലാണെ
ങ്കിലും
കർമ്മം കൊണ്ട് നാം
ഒരേ ഹൃദയശുദ്ധിയുള്ളവർ
വാക്കുകൾ കോർത്തെടുത്ത്
പ്രണയ വരികൾ തീർക്കുന്ന
നിൻ മിഴിമുനയിൽ നിന്നും
ഞാൻ ചാലിച്ചെഴുതിയ
പുതു കവിതകളെ പോലെ
നീയെനിക്കാത്മ മിത്രത്തേ
ക്കാളുപരി
കൂടപ്പിറപ്പാണ്
ഒരേ രക്തത്തിൽ പിറന്ന
തല്ലെങ്കിലും
നീയെനിക്കിന്ന് സ്നേഹം
കൊണ്ടും പരിചരണം കൊണ്ടും
ഒരേ വികാരം ഒരേ വിചാരം
ഇന്നും ഹൃദയത്തിൽ കാത്തു
സൂക്ഷിക്കുന്ന
സ്വന്തവും ബന്ധവുമാണ്
എല്ലാ മെല്ലാമാണ്
ഒരു കുളിർ കാറ്റു പോലെ
തഴുകാൻ വെമ്പുന്ന
സ്നേഹതുടിപ്പുകളാണ്
ഒരേ തൂവൽ പക്ഷികളാണ്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px