നീ മാത്രം എന്നടുത്തുണ്ടാവാൻ കൊതിയ്ക്കും നേരങ്ങളുണ്ട് …. – പുഷ്പ ബേബി തോമസ്

Facebook
Twitter
WhatsApp
Email

നീ മാത്രം എന്നടുത്തുണ്ടാവാൻ
കൊതിയ്ക്കും നേരങ്ങളുണ്ട് ….

നിന്നിലെ പ്രണയ നിലാവ്
എന്നിലേയ്ക്കൊഴുകുമ്പോൾ
കൊതിയ്ക്കുമാ നിമിഷങ്ങളിൽ
നിന്നെയൊന്നു മുറുകെ പുണരാൻ …..

കദനങ്ങളെ പെയ്തൊഴിക്കുമ്പോൾ
നമ്മുടെ ഹൃദയതാളം ഒന്നായി മിടിക്കാൻ
കൊതിയാവാറുണ്ട് …..

എന്റെ പരിഭവങ്ങൾ
അമിട്ടുകളായി പൊട്ടിത്തെറിക്കുമ്പോൾ
നിന്റെ ചുംബനത്തരികളിലലിഞ്ഞ്
ഞാനില്ലാതാവാൻ കൊതിക്കാറുണ്ട് ….

നമ്മുടെ കനവുകൾ
ചിറകു വീശി പറക്കുന്നത്
നിന്റെ കണ്ണുകളിലൂടെ കാണാൻ
കൊതിയാവാറുണ്ട് …..

ആനന്ദപ്പൂമഴ പെയ്തിറങ്ങുമ്പോൾ
ഒന്നായി നനയാൻ
കൊതിയ്ക്കാറില്ലേ നീയും ഞാനും ???

എന്നും നീയെന്നരികിലുണ്ടാവാൻ
കൊതിയ്ക്കുന്നു ഞാൻ ;
കൂട്ടുകാരാ …..

പുഷ്പ ബേബി തോമസ്
🥀🥀🥀🥀🥀🥀🥀

ഫോട്ടോ അനീന

About The Author

Leave a Reply

Your email address will not be published. Required fields are marked *