ഭാഗ്യമായ്ക്കിട്ടിയ ഭൂമണ്ഡലത്തിൽ
ഭാരിച്ച നാശം വരുത്തി മർത്ത്യൻ
പാടി ഞാൻ മനുജനജയ്യനെന്നാ –
പരമാർത്ഥമറിയാതെ പുകഴ്ത്തിയല്ലോ?
പാടണോ സ്തുതി ഗീത,മിത്തരം ചതിവു –
ചെയ്യും മനുഷ്യരെ ഇകഴ്ത്തുകല്ലേ വേണ്ടൂ?
പാടുന്ന പൂങ്കുയിൽ ചത്തുമലച്ചൂ
കാക്കകൾ കാകാ കരഞ്ഞു പറന്നില്ല.
കാട്ടുപൂക്കൾ കരിഞ്ഞുതിരുന്നൂ
ആറുകൾ വറ്റി വരണ്ടു ണങ്ങുന്നൂ,
കളി പറയും കിളി മൂകമായ് തേങ്ങുന്നൂ
സാഗരത്തിരകൾ ആർത്തലച്ചെത്തുന്നു.
ആയിരം ജീവനതിൽപ്പതിക്കുന്നു
മത്സ്യ സമ്പത്തുകളന്യമായ് ലോകർക്കു
മാറ്റാർക്കുമേ കുവാനാകുമോ മുത്തുകൾ,
പവിഴങ്ങളൊക്കെയും ചരിത്രമായീടുമോ?
സാഗരത്തിരകൾ കാർന്നുതിന്നല്ലോ
ജപ്പാനുമിൻഡോനേഷ്യയുമിൻഡ്യയും!
കരകയറേണമീ സുനാമി ദേശങ്ങ –
ളുയരണം മർത്ത്യന്റെ ഭൂപടത്തിൽ
മാരകരോഗങ്ങൾ ഭേദമാക്കീടണം
മനുഷ്യ നന്മയ്ക്കു സേവചെയ്തീടണം.
മാറ്റി മറി
ക്കണ മീ ലോക, ദുരിതങ്ങൾ- ക്കാശ്വാസമേകണം നമ്മളെല്ലാം
About The Author
No related posts.