യുഎഇ: കുറഞ്ഞ നിരക്കിൽ ആകാശക്കുടയില്‍ പറന്നിറങ്ങാന്‍ സൗകര്യമൊരുക്കി ടൂറിസം വകുപ്പ്
പോക്കറ്റ് കാലിയാകാതെ ആകാശക്കുടയില്‍ പറന്നിറങ്ങാന്‍ സൗകര്യമൊരുക്കി ടൂറിസം വകുപ്പ്. സാധാരണക്കാർക്കും ഈ ഒരു സംവിധാനം ഉപയോഗപ്പെടുത്തണം എന്ന നിലയിലാണ് കുറഞ്ഞ നിരക്കിൽ ഈ പദ്ധതി കൊണ്ട് വന്നത്. ‘റാക് എയര്വെഞ്ച്വര്’ പദ്ധതിയിലൂടെയാണ് ആകാശക്കുടയിൽ പറക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. മനാര്‍ മാളുമായി സഹകരിച്ചാണ് റാസല്‍ഖൈമ ടൂറിസം വികസന വകുപ്പ് (റാക് ടി.ഡി.എ) പദ്ധതി നടപ്പാക്കുന്നത്. 10 മിനുറ്റ് നേരം പറക്കുന്നതിന് 75 ദിര്‍ഹമാണ് ഫീസ്. രണ്ട് മുതിര്‍ന്നവരെ ഒരേ സമയം ഉള്‍ക്കൊള്ളുന്നതാണ് ഹോട്ട് എയര്‍ ബലൂണ്‍ റൈഡ്. 30 മീറ്റര്‍ ഉയരത്തില്‍ ബീച്ചുകള്‍, മരുഭൂമി, കണ്ടല്‍ക്കാടുകള്‍, പര്‍വ്വതങ്ങള്‍ എന്നിവയുടെ ത്രൈമാന ഭംഗി ആസ്വദിക്കാൻ കഴിയുന്ന പദ്ധതിയാണ് ഇതെന്ന് അധികൃതര്‍ വ്യക്തമാക്കി
റാസല്‍ഖൈമയില്‍ സാഹസിക വ്യോമയാന വിനോദ പദ്ധതിക്ക് ആക്ഷന്‍ ഫ്ലൈറ്റ് ഏവിയേഷന്‍ എല്‍.എല്‍.സിയും (എ.എഫ്.എ) റാക് വിമാനത്താവള അതോറിറ്റിയും (ആര്.കെ.ടി) നേരത്തെ ധാരാണപത്രത്തില്‍ ഒപ്പുവെച്ചിരുന്നു.
About The Author
No related posts.