“സെല്‍ഫി” – ഹിജാസ് മുഹമ്മദ്‌ ഗൾഫ്

Facebook
Twitter
WhatsApp
Email

പതിവ് പോലെ തിരക്കുള്ള ഒരു ദിവസം, ഓഫീസില്‍ പോകുവാനായി നെട്ടോട്ടം ഓടുന്നത്തിനിടയില്‍ മൊബൈല്‍ ഒന്ന് ശബ്ദിച്ചു.

“One Notification”:- Deepu uploaded one Photo in Facebook”

അവന്‍ എന്താ കാലത്ത് തന്നെ….. അജയ് തുറന്നു നോക്കി.

“തലേ ദിവസം ഏതോ ഒരു മാളില്‍ അച്ചനും അമ്മകും ഒപ്പമിരുന്ന് ഭക്ഷണകഴിക്കുന്ന ഒരു സെല്‍ഫി ”

ഒന്നും നോക്കിയില്ല കൊടുത്തു ഒരു ലൈക്കും ഒരു അടിപൊളി കമന്‍റ്റും.

ഓഫ്സില്‍ എത്തി കുറച്ചു കഴിഞ്ഞപോള്‍ ദീപു അടുത്തേക്ക് വന്നു.

“ഡാ അളിയാ.. വൈകുന്നേരം എന്നാ പരിപാടി.”

“ഇന്ന് ഒരു തലവെപ്പ് പരിപാടിയുണ്ട്..നമ്മടെ രഞ്ജിനിടെ ജന്മദിനമ്മാണ്.”

സ്ഥിരം തലവെപ്പ് പരിപാടികള്‍ക്ക് പോകുന്ന അവര്‍ക്ക് അത് ഒരു പുത്തരിയല്ലയിരുന്നെങ്കിലും നേരില്‍ കണ്ട് അജയ് അവളെ ആശംസിച്ചു.

വൈക്കുനേരമായി. കൂട്ട്കാരുമൊത്ത് അജയ് സിറ്റിയിലെ മാളിലെത്തി. രഞ്ജിനി മാത്രമെത്തിയിട്ടില്ല. ഒരു പെണ്‍ സുഹ്രത്ത് അവളെ വിളിച്ചു നോക്കി.ഫോണ്‍ എടുക്കുന്നില്ല.

“അവള്‍ നമക്ക് പണിതന്നതകോ… വാ എന്തായാലും നമ്മുക്ക് ഫുഡ്‌ കോര്‍ട്ട് പോകാം. എല്ലാവര്‍ക്കും ഒരുമിച്ച് ഇരിക്കാന്‍ പാകത്തില്‍ സീറ്റ്‌ തയ്യാറാക്കാം” അജയ് എല്ലാവരെയും കൂട്ടി നടന്നു.

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്കൂട്ടുകാരുടെ ഇടയിലേക്ക് വീല്‍ ചെയറില്‍ അവളുടെ അച്ചനെ ഇരുത്തികൊണ്ട് ചെറുപുഞ്ചിരി സമാനിച്ചു അവളെത്തി.

അച്ഛന്‍ കൂടെ ഉള്ളത് കൊണ്ടാവണം എല്ലാവരും നല്ല അച്ചടക്കത്തോടെയാണ് അവിടെ നിന്നത്.

കേക്ക് മുറിച്ച് ആദ്യത്തെ പങ്ക് അച്ഛന്‍റെ വായില്‍ വച്ച് കൊടുത്ത് കൊണ്ട് ആ ഇടെ വാങ്ങിയ പുതിയ ഫോണില്‍ അവളുമേടുത്തു ഒരു സെല്‍ഫി.

അധികം വൈക്കിയില്ല. അജയ്ക്ക് ലഭിച്ചു അടുത്ത നോട്ടിഫികെഷന്‍ മെസ്സേജ്

“ Ranjini Uploaded New Photo in Facebook”

ലൈക്കും കമന്റ്‌ കൊടുത്ത് ഒന്ന് തിരിഞ്ഞ് നോക്കിയപ്പോഴാണ് ആ കാഴ്ച അവന്‍റെ കണ്ണുകളില്‍ ഉടക്കിയത്.

അന്ന് അവിടെ കഴിക്കാന്‍ വന്നവരില്‍ ഭൂരിഭാഗം ആളുകളുടെ കൂടെ അച്ചനും അമ്മയും ഉണ്ടായിരുന്നു. അവരെല്ലാരുമെടുക്കുന്നു അതുപോലെയുള്ള സെല്‍ഫികള്‍. അവന്‍ അവരുടെ മുഖങ്ങള്‍ മാറി മാറി നോക്കി. സ്വന്തമായി അധ്വാനിച്ചു കിട്ടിയിരുന്ന കടലാസിന്‍റെ കുറവോ അതോ അനുഭവങ്ങളിലൂടെ ഇതെല്ലം അനാവശ്യചിലവാണെന്ന് മനസ്സിലക്കിയതുകൊണ്ടോ മക്കളുടെ മുഖത്ത് വിടരുന്ന ആ പുഞ്ചിരി ആ മാതാ-പിതാക്കളില്‍ ഇല്ലായിരുന്നു.

അവരില്‍ പലരും ആദ്യമായാണ് ഫുഡ്‌കോര്‍ട്ടില്‍ വരുന്നത്. അപരിചിതമായ ഭക്ഷണവിഭവങ്ങള്‍, എങ്ങനെ കഴിക്കണമെന്നറിയാതെ നാണകേടാകുമെന്ന് കരുതി സ്വന്തം മക്കളുടെടുത്ത് പോലും ചോദിക്കാതെ ഇരിക്കുന്നവര്‍, മക്കള്‍ ആദ്യമായി അവരെ അവിടെ കൊണ്ട് വന്ന് ഭക്ഷണം വാങ്ങിച്ച് കൊടുത്തതിന് തെളിവായിട്ടാകണം അതിലെ ഓരോ സെല്‍ഫിയും.

പക്ഷെ ഇതൊന്നുംമില്ലാത്ത കാമ്യറയുടെ കണ്ണുകളില്‍ പെടാത്ത ഒട്ടനവധികാര്യങ്ങള്‍ ചെയ്ത് ജിവിതത്തെ പൊരുതി അവരെ ഇതുവരെയെത്തിച്ച് കീരിടം അഴിച്ചുവെച്ച രാജാക്കന്‍മാരായിരുന്നു അതിലെ ഓരോ അച്ഛനും അമ്മയും.

അജയ് അവന്‍റെ അച്ഛനെ കുറിച്ചോര്‍ത്തു. പട്ടിണിയും പ്രാരാബ്തവും ഒന്നുമറിക്കാതെ വളര്‍ത്തി വലുതാക്കിയ തന്‍റെ അച്ഛന്‍ ഇന്ന് ജീവിച്ചിരുനന്നെങ്കില്‍ ഞാനും അവരില്‍ ഒരാളാക്കുമായിരുന്നു…

********

About The Author

Leave a Reply

Your email address will not be published. Required fields are marked *