നിലാവിലെ ഓർമ്മകൾ – ഹരികുമാർ മുന്ദ്ര

ആത്മാവിലനുരാഗ മാനന്ദമായി ….
അതിലോലമനുഭൂതമാനന്ദമായി ….
ഇനിയുമുണ്ടിനിയുമുണ്ടൊരുപാടു …
ഇനിയേറയലിയുവാനുണ്ടു ഞാൻ നിന്നിൽ …
നിലാവിന്റെ നിറമുള്ള നിന്നോർമകൾ ….
നിദ്രയറ്റുളള യെൻ രാവുകൾക്കേകുന്ന ആ നന്ദം …
അനുഭൂതം ആനന്ദം അളവില്ലതേതുo…
അലകളില്ലാതെയൊഴുകുകയാണണു തെറ്റാതെയിന്നും …
കരകവിഞ്ഞൊഴുകുന്ന പ്രണയമാണെന്റെ
വൻ മതിലായി നിനക്കു തോന്നിയതെൻ നിനവേ …
നീയെന്ന കടലിലേക്കൊഴികിയെത്തുന്ന …
ചെറുപുഴയാണു ഞാനെന്നതോർത്തീല നീയും ..
മനസിന്റെ മതിലുകൾ പാടേ മറിച്ചിട്ടു ഞാൻ …
മഴ പെയ്തു പോയ വഴിയിലെ പച്ച പായലു പാടേ ചുരണ്ടിയെറിഞ്ഞു ഞാൻ പിന്നെയും കാത്തിരുന്നു …
വരുവാനില്ലെങ്കിലും വെറുതേയാ വഴി വക്കിലേക്കും നോക്കി …

LEAVE A REPLY

Please enter your comment!
Please enter your name here