LIMA WORLD LIBRARY

തലസ്ഥാനത്തെ തലവന്മാർ – കാവ്യം രചന: അഡ്വ: അനൂപ് കുറ്റൂർ

തലസ്ഥാനത്തുള്ള തലവന്മാർ
തലയും പൊക്കിയിരിപ്പാണെ
തലയെല്ലാമൊന്നിച്ചൊന്നായി
തലയുള്ളൊരവരെയുള്ളെന്ന് !

തലകൾ കൂടും വേളയിലെല്ലാം
തലസ്ഥാനത്തുള്ളൊരൊന്നായി
തലസ്ഥാനത്തെയല്ലാത്തൊരോ
തലയില്ലാത്തൊരാണെന്നങ്ങനെ.

തിളച്ചു മറിഞ്ഞു കുതിക്കുമഹന്ത
തേരു തെളിച്ചവരോയമരത്ത്
തിരിയാത്തൊരു തലതിരിവിൽ
തുലയുന്നെല്ലാ നന്മകളൊക്കെ .

തല ചുറ്റുന്ന ഭാഷകളിലായി
തിരിയുന്നെല്ലാ വളവുകളും
തല ചുറ്റുന്നൊരു പരിഹാസം
തലയിൽ കേറുമഹങ്കാരത്തിൽ .

തല പുകയുന്ന കന്നംതിരിവിൽ
തണ്ടും കാട്ടി നടക്കുന്നൊരോ
തലയിടുന്നവരെല്ലാമങ്ങനെ
തലക്കു പിടിക്കുമധികാരത്തിൽ .

തന്മയീഭാവമുണ്ടെന്നാലോ
തിരുപ്പുറപ്പാടതിലെല്ലാമെ
തിരുവുള്ളക്കേടു പൊറുക്കൂല്ല
തീക്കളിയാണെന്നോർത്തോളു.

തണ്ടന്മാരവരെല്ലാമൊന്നായി
തമ്മിൽ തമ്മിൽ വാലേ തൂങ്ങി
താങ്ങായിയങ്ങനെ കേമമാരായി
തലയാട്ടീട്ടങ്ങിതാ നിവരുന്നു.

തലയുണ്ടിവിടെയമരത്ത്
തീർപ്പുകളങ്ങനെ വിധിയായി
തലയുള്ളപ്പൊ വാലാടേണ്ട !
തലയുടെ വിധിയേ നടപ്പുള്ളു.

തീക്കട്ടയെയവർ നായാടില്ല
തീക്കളിയാണെന്നറിയാല്ലോ
തണലായി മാറ്റുമതന്ത്യത്തിൽ
തോളേറ്റിട്ടങ്ങു ഞെളിഞ്ഞീടും.

തൊളോടങ്ങനെയടി പണിയാൻ
തേരേറ്റുന്നൊരാഘോഷത്തിൽ
താൻ പോരിമ വന്നു നിറയുമ്പോൾ
തണ്ടന്മാർവേർതിരിവുണ്ടാക്കാൻ.

തെക്കമാർക്ക് കറ്റതു പതിവായി
തെറ്റാതനവധി തന്ത്രവുമായി
തലയേറ്റാനൊരു കീരിടവുമായി
തനിനിറമൊടവർ നടപ്പാണേ .

തറുതല പറയുമെതിരിട്ടെന്നും
തട്ടി മൂളിക്കുന്ന പ്രസരിപ്പോടെ
തെറ്റെന്നാലതു തലയൂരാനടവും
തല താഴ്ത്തി പാവം നടിക്കുന്നു.

തട്ടാമുട്ടികളനവധിയീ വിധം
തണ്ടന്മാരോ വിരുതന്മാരായി
തൊട്ടുകളിച്ചാലാരും വീഴും
തീക്കളിയാണതു സൂക്ഷിച്ചോ!

തക്കം നോക്കി തെളിയാനായി
തലകളിലുണ്ട് ചെപ്പടിവിദ്യകൾ
തലയൊരൊതൊടുകുറിയാകാൻ
തലസ്ഥാനത്ത് കച്ചമുറുക്കുന്നു.

തണ്ടതു കണ്ടു തൂക്കേണ്ടാരും
തേക്കാനുള്ളിൽ കരുതേണ്ട
തൂക്കാത്തൊരു നിലവാരത്തിൽ
തലയണിയായിതലസ്ഥാനത്ത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px