കാതോരം ചൊല്ലി…
കിന്നാരം ചൊല്ലി….
കഥകൾ പറയുന്ന
കണ്മണിയേ….
നിന്റെ പാട്ടിന്റെ പാലാഴി കേൾക്കുവാനെന്നും
ഉള്ളം തുടിക്കുന്നു പെണ്ണേ…
ഉള്ളം തുടിക്കുന്നു പെണ്ണേ…
(കാതോരം…..)
തൊടിയിലെ ചെമ്പകച്ചോട്ടിൽ
നമ്മളൊന്നിച്ചുകൂടിയ
കാലം….
ഇന്നലത്തെപ്പോലെ ഓർമ്മയിലെത്തുമ്പോൾ
എത്രമധുരമെൻ പെണ്ണേ…?
എന്റെ ചിത്തം കുളിർക്കുന്നു പെണ്ണേ….
എന്റെ ചിത്തം കുളിർക്കുന്നു
പെണ്ണേ….
(കാതോരം…..)
നാട്ടുമാവിൻ
ചില്ലയിലന്നൊരു
ഊഞ്ഞാലു കെട്ടിയില്ലേ…?
കൂട്ടുകൂടിയൊരുമിച്ച് ആവോളമാടിയില്ലേ..?(2)
കൈനിറയെ കുപ്പിവള
അണിയിച്ചു തന്നില്ലേ..?
മറ്റാരും കാണാത്ത
സ്നേഹം ഞാൻ തന്നില്ലേ…?
സ്നേഹം ഞാൻ തന്നില്ലേ…?
(കാതോരം….)
About The Author
No related posts.