തിരിച്ചറിവ് – രേണുക

Facebook
Twitter
WhatsApp
Email

കലയുടെ കോവിലിന്നക്ഷരമുറ്റത്ത്
ഒരുപിടി അറിവിനായി ഞാനിരുന്നു .
നാലുമണി നേരത്ത-
മ്മതൻ ചാരത്ത്
ഓടി അണയുവാൻ വെമ്പലോടെ
തേങ്ങിക്കരഞ്ഞും , മടിച്ചും
പുറപ്പെട്ട നാളുകൾ,
ഓർമ്മയിലിന്നും തെളിഞ്ഞു നിൽപ്പൂ .
ഗുരുഭൂതരിൽ നിന്നും വരമായ് ലഭിച്ചൊരീ
അറിവിൻറെ ഭാണ്ഡവും പേറി ഞാൻ നടന്നു .
ജീവിതനൗക തുഴഞ്ഞു ഞാൻ ഇക്കരെ ,
മറുകര താണ്ടുവാൻ യാത്രയായി .
കാലങ്ങളേറെ കാത്തിരുന്നു ഞാൻ
മോഹങ്ങളെല്ലാം അഴിച്ചുവെച്ചു .
ശാന്തമീ മാനസ തീരത്തണയുവാൻ ,
മോഹമേ എന്തിനായി വന്നണഞ്ഞു?
കാലം പിഴപ്പിച്ച
ലക്ഷ്യങ്ങളെ കൊണ്ട്
കീഴ്മേൽ മറിഞ്ഞോരീ കിനാക്കളെല്ലാം
നനവാർന്ന കൺകോൺ
കടിഞ്ഞാൺ മുറുക്കി,
വാരിപ്പുണർന്നൊരാ മാനസക്കിളി
മെല്ലെയോതി പറന്നുപോയി –
‘ജീവിതം , വെറുമൊരു മൺകൂന മാത്രമല്ലേ’.

About The Author

Leave a Reply

Your email address will not be published. Required fields are marked *