രാഗാർദ്രമായുള്ള
മോഹക്കിനാവിന്റെ ചേതോഹരങ്ങളാം പൂവാടിയാണിവൾ
ത്യാഗത്തിലൂടെയും സഹനത്തിലൂടെയും നിസ്വാർത്ഥ സ്നേഹത്തിൻ ഊർജ്ജം പകർന്നവൾ
ജീവിതവീഥിയിലെന്നും നിരന്തരം ജീവപ്രകാശത്തിൻ തിരിനാളമായവൾ
അമ്മയായ് ഭാര്യയായ് അമ്മായിയമ്മയായ്
വേഷം പലവിധം
ആടിത്തിമിർത്തവൾ
മിഴിനീർ പുഴകളായ് മനസ്സിൽ നിറച്ചവൾ മിഴികളിൽ സ്നേഹത്തിൻ വാത്സല്യമുള്ളവൾ
ആകുലചിന്തയ്ക്ക് അടിമപ്പെടുന്നവൾ
മക്കൾതൻ സ്നേഹം മഹത്തായി കണ്ടവൾ
ഭർത്താവിന് ഇഷ്ടം
പകുത്തുകൊടുത്തവൾ
ഉദരത്തിൽ സ്നേഹത്തിൻ മുദ്രനിറച്ചവൾ
ഒരുപൊൻ പിറവിക്ക്
രൂപം കൊടുക്കുവാൻ പത്തുമാസത്തിന്റെ
ഗർഭം ധരിച്ചവൾ
വിടരും മനസ്സിന് വഴികാട്ടിയായവൾ വിശ്വാസമുള്ളിൽ വളർത്തിക്കൊടുത്തവൾ
ഉന്നതന്മാരുടേം ഉയിരിനേക്കാത്തവൾ ഊർജ്ജസ്വലതയായ്
കാര്യം ഗ്രഹിച്ചവൾ
നന്മതൻതിരിനാളമായ് ഇവളെന്നെന്നും
നല്ലമനസ്സിൽ നിറഞ്ഞു വിളങ്ങട്ടെ











