വാക്കുകൾ പൂക്കുന്ന
വസന്തത്തിൽ
ആശയ പൂമഴ പെയ്യും.
സ്നേഹത്തിൻ വിത്തു മുളക്കും
സമത തൻ കായ്കൾ വിളഞ്ഞു ആത്മസുഖം തന്നെ നേടാം.
സംസ്ക്കാര സമൃദ്ധി പ്രകാശം പരക്കും
സദാചാര സങ്കല്പമേറും
വാക്കുകൾ വിളയാത്ത
ലോകം സുഖമില്ലാ ജീവിതം, നിതാന്തമാം ദുഃഖം , ഇരുളിലെ തടവറ,
ശൂന്യമാണെങ്ങും.
വായിച്ചു വായിച്ചു വളരുക.
വാനിലേക്കുയരുവാൻ
അധികാര ഗർവ്വിന്റെ
മൂക്കറുത്തീടുവാൻ ,
മൂർത്തമാം ജ്ഞാനത്തികവിലേക്കെത്തുവാൻ വാക്കാണ്
നമുക്ക് തോഴരായി നിത്യം.
അമൃത് പുരട്ടണം വാക്കിൽ, വിഷം പുരട്ടീടല്ലേയാരും.
വാക്കുകൾ പൂത്തുലയുന്ന
വാക്കിന്റെ ഗന്ധം പരക്കട്ടെയെങ്ങും.
വാക്കിന്റെ സൈന്യമാണോരോ
പുസ്തകം.
പുസ്തകശാലകൾ നല്ല
സവ്വകലാശാല തന്നെ ങ്ങും.
വാക്കിനെ വിലക്കുന്ന ലോകം,ഇരുളിന്റെ തടവറ പൂകും.
വാക്കാണ് നമ്മുടെ ജീവൻ.
വാക്കാണ് നമ്മുടെ സർവ്വം.
നീതിനിയമങ്ങളെല്ലാം
സത്വാക്കിനാൽ ജനിക്കുന്നിതാദ്യം.
നൽവാക്കുകൾ പൂത്തു ലഞ്ഞീടുന്ന
വാക്കിൻ വസന്തം വരട്ടെ.











