LIMA WORLD LIBRARY

എന്റെ ഗ്രാമം – ദീപു RS ചടയമംഗലം.

നിറ ചിരിയും നിറ കതിരും
മഴതോരാ മനസുകളും
മിഴിവേകും മമ ഗ്രാമം
തുയിൽ പാടി ഉണരുകയായി.
ലഹരികൾക്ക് വിട നൽകി
ലളിത മധു സ്വരമേകി
ലയ ഭരിത ലാസ്യ വിലാസ
ശുഭ നർത്തന ശ്രുതി മീട്ടി
തരുണരവർ വരവായി.
 മത്തേകും മദ്യത്തെ,
പുകയൂതും കൃത്യത്തെ
നാവടിയിൻ സത്വത്തെ
വിത്താക്കും മർത്യന്റെ
ചിത്തത്തിൻ ദുര നീക്കി
മുത്താക്കി മാറ്റിയ മണ്ണ്.
മലർ നിറയും പൂവണികൾ
മൊഴി നീളെ പകലൊളികൾ
മനമാകെ സുകൃത ലയം
പ്രകൃതിയിതിൽ മധുര സുമം,
പടരട്ടെ എന്നാളും.
 സൗഹൃദമാം വര ഗീതം
പകരട്ടെ ഹൃദയമിതിൽ
 ഉദയ ശുഭ സന്ദേശം.
വിട പറയൂ ലഹരികളേ
വിധുര മനോ നോവുകളേ
വരണിതാ നവ ലോകം,
വർണ്ണത്തിൻ വിഷുക്കാലം
ഒരു പുത്തൻ ഗ്രാമത്തിന്
കൈകോർക്കാം ഒന്നാകാം
കൃഷി നൽകും ശാന്തിയതിൽ
 ഇനി വീണ്ടും നാം പാടാം
മരമടിയിൻ താളത്തിൽ
പഴമകളെ പൂജിക്കാം.
വരമാകും ഈ ഗ്രാമം
 സുരലോകമാക്കീടാം.
രചന
=====
ദീപു RS ചടയമംഗലം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px