നീ പറന്നകലുമ്പോൾ
നിനക്കൊപ്പം
പറക്കാൻ കൊതിക്കാറുണ്ടെൻ മനം.
കദനങ്ങൾ അടിഞ്ഞുകൂടിയ
കടലിന് മീതെ
മോഹങ്ങളാം മേഘങ്ങൾക്കിടയിലൂടെ
നിനക്കൊപ്പം
പറക്കാൻ കൊതിക്കാറുണ്ടെൻ മനം.
ചിറകുകൾ തളരുമ്പോൾ
നിൻ ചിറകിലെൻ
ചിറക് ചേർത്ത്
ഒറ്റച്ചിറകായി
പറക്കാൻ കൊതിക്കാറുണ്ടെൻ മനം
പുഷ്പ ബേബി തോമസ്
🥀🥀🥀🥀🥀🥀🥀
ഫോട്ടോ ലേഖ സൂസ്സൻ ജേക്കബ്











