സംശയഗ്രസ്തൻ – കാവ്യം – രചന: അഡ്വ: അനൂപ് കുറ്റൂർ

Facebook
Twitter
WhatsApp
Email

സാധനപാഠംകൊണ്ടുപുരുഷോത്തമൻ
സർവ്വജ്ഞപീഠം കേറീടുമ്പോളോ
സർവ്വം ജയിച്ചവൻ; സകലകലാവല്ലഭൻ
സംശയമേറുന്നശീലത്തിനടിമയായി.

സംശയിച്ചിതാ പരപ്രേരണയാലവൻ
സ്വാർത്ഥതയോടൊരു വേളി കഴിക്കാൻ
സുന്ദരനവനനവധി പെണ്ണു കണ്ടന്ത്യം
സത്വരമർത്ഥമഭിമതം പരിണയിക്കാൻ .

സൗമ്യശീലയാമവളെന്നും പതിവ്രത
സൗമ്യ വാചകത്തോടിടപഴകുന്നു
സുധീരക്കനവധി കെങ്കേന്മാരുണ്ട്
സ്ഥിരമായുള്ളതാംകൂട്ടുകാർ.

സുകൃതമാണവളെങ്കിലുമെന്നും
സമമായയവളുടെ പ്രകൃതമെല്ലാം
സമരസപ്പെട്ടു പോകാനാവാതവൻ
സൂക്ഷ്മതയോടെ നിരീക്ഷണമായി.

സംശയമേറിയയോരോ നാളേയും
സംഭവിക്കുന്നതൊട്ടുമേ ശുഭമല്ല
സ്നേഹോയുറവയും വറ്റീട്ടന്ത്യത്തിൽ
സംസാരത്തിലൊക്കെനിഷേധമായി.

സമർത്ഥയാമവളങ്ങൊതുങ്ങി
സന്താനങ്ങൾക്കു നല്ലമ്മയായി
സതതമെല്ലാം സഹിച്ചീടിലോ
സേവനമെന്നു തന്നേ നിനപ്പതു .

സംശയമേറിയവനെന്നുമവളോട്
സ്വരചേർച്ചയില്ലാതടി വസ്ത്രവും
സൂത്രമോടെല്ലാമേ പരിശോധിച്ച്
സംസാരമൊക്കെ വികടമാകുന്നു.

സ്വർഗ്ഗമായിരുന്നിരുനില കെട്ടിടം
സംസ്ക്കാരമില്ലാത്ത ചന്തയായി
സൗരഭ്യമെല്ലാമൊഴിഞ്ഞ വാടിയിൽ
സാധുവായോളോ കോപിഷ്ഠയായി.

സഹകരിക്കാതൊരു മൂലയ്ക്കവൾ
സന്തോഷമില്ലാതുരുകിയിരിക്കുന്നു
സർവ്വം മറന്നിതാ പിറുപിറുക്കുന്നു
സ്വാന്തനമില്ലാതെതളരുന്നന്ത്യത്തിൽ .

സംഗം ചേരാനിഷ്ടമില്ലാത്തവർ
സംഗര ചിന്തയോടാ കിടപ്പറയിൽ
സന്ധിയില്ലാ സംബന്ധത്തിലായി
സത്യമറിയാതവർ ശത്രുക്കളായി.

സദാ നേരം പരസ്പരം പഴിച്ചങ്ങു
സമ്മർദ്ദമൊടകതളിരിലായിട്ടു
സ്വൈര്യതയൊഴിഞ്ഞുഴറിടാനും
സംഭ്രമമോടസ്ഥിര ചിത്തനാകുന്നു.

സമയമില്ലാതവരോടുമ്പോഴും
സൂക്ഷ്മതയോടെ പഴിച്ചിട്ടു
സൃഷ്ടിച്ച കുറ്റമാരോപിക്കാനും
സ്തോഭമോടെ പല്ലിറുമ്മാനും.

സമരസപ്പെടാ മർക്കടമുഷ്ടിയിൽ
സന്ദർഭം പോലെ മേൽക്കോയ്മക്ക്
സങ്കൽപ്പ കഥകൾ കളവായി മെനഞ്ഞ്
സാമർത്ഥമോടങ്ങടരാടാനായി .

സൂര്യഗ്രഹണമുള്ള മാനം കണക്കേ
സമാധാനമില്ലാ മന്ദിരത്തിലായി
സ്വാദിമിഷ്ടമാർന്ന ഭോജനമില്ല
സംസാരമൊഴിഞ്ഞാകെ ശൂന്യത.

സൽക്കാരത്തിനഥിതികളെത്തില്ല
സംശയത്തോടിവരടരാടുമ്പോൾ
സത്വങ്ങളായയിരുഹൃദയങ്ങളായിട്ടു
സാമ്യമില്ലായഹന്തയിൽതകരുന്നു.

രചന: അഡ്വ: അനൂപ് കുറ്റൂർ : തിരുവല്ല

About The Author

Leave a Reply

Your email address will not be published. Required fields are marked *