LIMA WORLD LIBRARY

പ്രണയാർദ്രമീ പ്രപഞ്ചം – സെബാസ്റ്റ്യൻ ആർവിപുരം (സെബാട്ടി)

നിൻപവിഴാധരത്തിൽ നിന്നുതിർന്നൊരു
തേൻത്തുള്ളിയാണെന്റെ പ്രണയം!
അധരത്തിൽനിന്നുചൊരിഞ്ഞൊരു
ചുടുമുത്തമാണെന്റെയുള്ളിലെ പ്രണയം!

രാവിൽ നിലാവിന്റെയൊളിയാർന്ന കനവിന്റെ
പുളകമായ്ത്തെളിയുന്ന പ്രണയം!
മൃതിയോളമെന്നെയിപ്പാരിൽ ചരിക്കുവാൻ
ചാലകമായൊരു പ്രണയം!

മധുതോല്ക്കും മധുരമാണിപ്രണയം;
പുഴപോലെയൊഴുകുന്ന പ്രണയം!
നിൻപവിഴാധരച്ചേലിൽ വിരിഞ്ഞൊരു
ചെമ്പനീർപ്പൂവാണു പ്രണയം!

എന്നിലും നിന്നിലും ജീവശ്വാസംപോലെ-
യാകെ നിറഞ്ഞൊരു പ്രണയം!
എന്നുമീയുലകിന്റെ സ്പന്ദനമാകുന്നു;
ഇതുപോലെ നൂറായിരം പ്രണയം!

📝 സെബാസ്റ്റ്യൻ ആർവിപുരം (സെബാട്ടി)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px