ഇന്ന് നമ്മെ വിട്ടുപിരിഞ്ഞ
മലയാളത്തിൻ്റെ പ്രിയ ഗായിക വാണി ജയറാമിൻ്റെ
ദേഹവിയോഗത്തിൽ അനു
ശോചനം രേഖപ്പെടുത്തി
ക്കൊണ്ട് ഈ കവിത സമർ
പിക്കട്ടെ
മലയാളിക്കേറെയഭിമാനം
ഗാനാലാപന മാധുരിയിൽ
നിൻ സ്വരഗംഗയിൽ നി
ന്നൊഴുകിയെത്തിയ
ഗാനങ്ങളിന്നും മധുരതരം
നിദ്രയിൽ നിന്നുണർന്നാൽ
നിൻ കണ്ഠ നാളങ്ങളിൽ
നിന്നുതിർന്നു വീണലിഞ്ഞ
നാദവിസ്മയങ്ങൾ .കേട്ട്
പ്രഭാതം പുഞ്ചിരിയാൽ
തഴുകിയെത്തി
ഇടനെഞ്ചിലെവിടെയോ
ഇതളടർന്നു വീഴുന്ന
റോസാപ്പൂവുപോലെ
സ്പർശിച്ച നിൻ ഗാനശക
ലങ്ങളിന്നും
നൊമ്പര വീണയായ്
ഉതിർന്നു വീഴും പോലെ
പ്രിയ ഗാനകോകിലമേ
ഇന്നലെയെവിടെയോ
പൂമരക്കൊമ്പിൽ നിന്നൊരു
കുയിൽ നാദം കേട്ടു
നിൻ മധുര ഗാനങ്ങൾ
പകർന്നേകിയ പകൽ
കിനാവുകൾ
പോലെ മനോഹരം തന്നു
മറഞ്ഞു പോയോ
നീ പ്രിയ ഗാനകോകിലമേ
രചന. ബിജു











