കപ്യാരായേനേ – പ്രഭാവർമ

Facebook
Twitter
WhatsApp
Email

“അക്ഷരം പഠിച്ചിരു-
ന്നാകിലങ്ങാരായേനേ? “; –
വിസ്മയം കൂറും കണ്ണാൽ
ചോദിച്ചു മഹാകോടീ-
ശ്വരനോടൊരു ബാങ്കു
മാനേജർ, അയാൾ തൻ്റെ
വിരലാലൊരു ഫോമിൽ
മുദ്ര ചാർത്തിടുന്നേരം!
പുതുതായ് തുടങ്ങിയ
പദ്ധതി തന്നാരംഭം
തുകയൊന്നരക്കോടി –
യിട്ടു മോടിയിൽ മില്യ –
ണെയറാം റവറൻ്റു
കസ്റ്റമർ കുറിക്കുന്ന –
നിമിഷം വീണ്ടും ചോദ്യം:
അങ്ങയാരായ്ത്തീർന്നേനേ?
ഉത്തരം തിടുക്കത്തി-
ലെത്തി, ‘കപ്യാരായേനേ.
അക്ഷരം പഠിച്ചിരു-
ന്നെങ്കിൽ ഞാൻ പണ്ടേ ; ഭാഗ്യ-
മനുകൂലമായിരു-
ന്നെന്നുമാകയാലച്ചൻ
എടുത്തീലാജോലിക്കു
കേണപേക്ഷിച്ചെങ്കിലും!
” എഴുതിയപേക്ഷിക്ക-
യെന്നച്ചൻ, എഴുത്തെനി –
ക്കറിയില്ലല്ലോ എന്നു
ഞാൻ; നാലക്ഷരം കൂട്ടി –
യെഴുതാനറിയാത്ത
നിന്നെയാർ കപ്യാരായി
നിയമിക്കുവാൻ എന്നായ്
അച്ചൻ, ആ അച്ചൻ തിരു
സഭ തൻ തിരുമേനി –
യായിരിക്കണ,മിന്നാ
സഭയ്ക്കുമിരിക്കട്ടെ
മറ്റൊരൊന്നരക്കോടി!
– പ്രഭാവർമ

About The Author

One thought on “കപ്യാരായേനേ – പ്രഭാവർമ”

Leave a Reply

Your email address will not be published. Required fields are marked *