ഇന്ത്യൻ പെൺകുട്ടികളുടെ ദുരവസ്ഥ – ( സൂസൻ പാലാത്ര )

Facebook
Twitter
WhatsApp
Email
നാരീപൂജകളുടെ നാട്
കൊട്ടിഘോഷിക്കപ്പെട്ട
  മതേതരത്വം
എന്നിട്ടോ
ഭാരതമെന്നു കേട്ടാലറപ്പാകും
ലോകരാഷ്ട്രങ്ങൾക്ക്.
മനസാക്ഷിയുള്ളവർ
മാത്രം കരയുക
മണിപ്പൂരിലെ
  പെൺമക്കളെയോർത്ത്.
ഈ ദുരവസ്ഥ
 ആവർത്തിക്കാതിരിപ്പാൻ
ഭാരതമക്കളെ
നമുക്കു കൈകോർക്കാം.
പ്രതികരണശേഷിയുള്ള
മൽപിതാവോ
വായില്ലാക്കുന്നിലപ്പനുമായി
വായ് പൂട്ടിയിരിക്കുന്നു.
ഭാരതാംബേ അമ്മയും
മൗനം വെടിയാത്തതെന്തേ?
നിരാലംബരായ
നാരീമണികളോ –
 ളോടെന്തിനീ ക്രൂരത?
അവരും നിന്റെ മക്കൾ
തന്നെയല്ലോ ?
ഡിജിറ്റൽ ഇന്ത്യയെന്നുൽ
ഘോഷിയ്ക്കുമ്പോഴും
മണിപ്പൂരിലെ സങ്കടക്കടൽ
ലോകമറിയാതിരിയ്ക്കാൻ
വേണ്ടതൊക്കെയും ചെയ്തു
വംശഹത്യ നടത്തിടുന്നു.
അങ്ങുദൂരെഇന്ത്യതൻ
മാഹാത്മ്യമോതുമ്പോഴും
ഭാരതഭൂവിലെനാരികളെ
നഗ്നരാക്കി തെരുവിലൂടെ
നടത്തി മാനഭംഗവും
കൂട്ടബലാത്സംഗവും
നടത്തിആനന്ദമൂർച്ഛയിൽ
ആറാടുന്നനായകളെ
നിയന്ത്രിക്കാത്തതെന്തേ?
ഇതുതാനോ
ജനാധിപത്യയിന്ത്യ !
അപ്പനുണരുന്നില്ല
മിണ്ടുന്നില്ലെ-
ഴുന്നേല്ക്കുന്നുമില്ലി
നിയെന്തു ചെയ്യണംവിഭോ ?

About The Author

Leave a Reply

Your email address will not be published. Required fields are marked *