പുരോഹിതനെ ദൈവമായി കണ്ട പെൺകുട്ടി – (ആലിസ് ജോമി)

Facebook
Twitter
WhatsApp
Email
“ഒരു വട്ടം കൂടി യെന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം” തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്ന ബാല്യകൗതുകങ്ങളുടെയും കൗമാര ചാഞ്ചല്യങ്ങളുടേയും നെല്ലിമരം കുലുക്കി കായ്കളുടെ ചവർപ്പും മധുരവും പുളിയും കയ്പ്പും നുണയുവാൻ മോഹിച്ചു പോകുന്നു.ജീവിതത്തേയും ജീവിതാനുഭവങ്ങളേയും ബാല്യത്തിന്റെ കൗതകത്തോടെ നോക്കിക്കാണുന്നതിൽ Senior citizens എന്ന ഓമനപ്പേരുള്ള ഞങ്ങൾ ഇന്നത്തെ യുവത്വത്തേക്കാൾ ഒരു പടി മുന്നിലാണെന്ന് തോന്നാറുണ്ട്..
 അന്നു വിരൽത്തുമ്പിൽ ലോകം മുഴുവൻ കൈക്കുമ്പിളിലാക്കുന്ന . internet ന്റെ വിശാല സാധ്യതകളെപ്പറ്റി ഒരു ധാരണയും ഇല്ലായിരുന്നു. ഇന്ന് അതും സ്വന്തമാക്കിയെങ്കിലും.. Senior citizens group കളിലൊക്കെ, ഇന്നത്തേതിൽ നിന്നും,തികച്ചും വ്യത്യസ്തമായ ബാല്യകാലസ്മരണകളും കൗമാരത്തിലെ ആശങ്കകളും അജ്ഞതകളും അയവിറക്കാറുണ്ട്. ഇന്നത്തെ മൂന്നു വയസ്സുള്ള കുട്ടികൾക്ക് Sex നെ പ്പറ്റിയുള്ള അറിവ്ഞങ്ങൾക്ക് കൗമാരത്തിലും ഇല്ലായിരുന്നു. good touch , bad touch എന്നൊന്നും കേട്ടിട്ടു പോലുമില്ലായിരുന്നു.
പക്ഷേ ഇന്നത്തെ കുട്ടികളേക്കാൾ ലോക വിവരം വളരെ കൂടുതൽ ആയിരുന്നു.. ഇന്ത്യയുടെ പ്രധാനമന്ത്രി മാർ ആയിരുന്നവർ ഉപപ്രധാനമന്ത്രിമാർ പ്രസിഡന്റ്മാർ,വൈസ് പ്രസിഡന്റ്മാർ സ്പീക്കർ .കേരളത്തിലെ മന്ത്രിമാർ അവരുടെ വകുപ്പുകൾ ഇന്ത്യയിലെ state കൾ അവയുടെ തലസ്ഥാനങ്ങൾ ഇവയെല്ലാം ഞങ്ങൾക്ക് നല്ല നിശ്ചയമായിരുന്നു. മാവോ സേതൂങ്ങ് ഫിഡൽ കാസ്ട്രോ മുതലായവർ കൂട്ടുകാരെപ്പോലെ പരി ചിതരായിരുന്നു. പത്രപാരായണം പ്രഭാത കൃത്യങ്ങളിൽ ഒന്നായിരുന്നു. അന്ന് വർത്തമാന പത്രങ്ങൾ പീഢനകഥകൾ കൊണ്ടും ലഹരി വേട്ടകൾ കൊണ്ടും കൊലപാതക പരമ്പരകൾ കൊണ്ടും കുത്തി നിറച്ചിരുന്നില്ല.
എങ്കിലും ….
സഹോദരൻ ഉപയോഗിച്ച തോർത്തു കൊണ്ട് കുളിച്ചിട്ട് ഗർഭിണി ആകുമോ എന്നു ഭയന്നു നടന്ന ഒരു കുട്ടുകാരി…
Periods ആയിരുന്ന ദിവസം College ലേക്ക് bus ൽ വന്നപ്പോൾ തിരക്കിൽ പുരുഷന്മാരുടെ ദേഹത്തു സ്പർശിക്കേണ്ടി വന്നു പോയതുകൊണ്ട് ഗർഭിണി ആകുമോ എന്ന ആശങ്ക പങ്കു വച്ച പ്രി ഡിഗ്രി ക്കാലത്തെ നല്ല വയനാ ശീലമുണ്ടായിരുന്ന ഒരു കൂട്ടുകാരി… പുരുഷനെ നോക്കി ചിരിച്ചാൽ ഗർഭിണിയാകും എന്ന് പേടിച്ച് തലയും കുനിച്ച് മുഖവും കുത്തി വീർപ്പിച്ചു നടന്ന കൂട്ടുകരികളും ഉണ്ട് കല്യാണത്തിനു മുമ്പ് ഗർഭിണിയാകുന്നതാണ് പെൺകുട്ടിയുടെ ഏറ്റവും വലിയ ഭയം ..സിനിമയിലും നോവലിലും ഓക്കെ അത് വലിയ ദുരന്തമായി കാണിച്ചിരുന്നു. പക്ഷേ ഗർഭിണി ആകുന്നത് എങ്ങിനെയെന്ന് മിക്കവാറും പെൺകുട്ടികൾക്ക് അറിയില്ലായിരുന്നു. ആരും പറഞ്ഞു കൊടുത്തതും ഇല്ല…ഇങ്ങനെയുള്ള ഒരു കാലത്തു നടന്ന സംഭവമാണ്
കാലം 1976
കരിസ്മാറ്റിക് പ്രസ്ഥാനം കേരളത്തിൽ വേരൂന്നി വരുന്നു.. സഭാ മേലദ്ധ്യക്ഷന്മാരായ മെത്രാന്മാരുടെ ആശിർവാദമില്ലാതെ.. പെന്തക്കോസ്ത് സഭയിലേക്കുള്ള കത്തോലിക്ക മതവിശ്വാസികളുടെ കൊഴിഞ്ഞു പോക്ക് നിയന്ത്രണാതീതമായപ്പോൾ കുഞ്ഞാടുകളെ ആലയിൽത്തന്നെ നില നിറുത്താനായി കരിസ്മാറ്റിക് പ്രസ്ഥാനത്തിന് മൗനാനുവാദം കൊടുക്കാൻ നിർബ്ബദ്ധിതരായിപ്പോയി കത്തോലിക്ക മെത്രാന്മാർ
സുറിയാനിയിൽ അർപ്പിച്ചിരുന്ന വിശുദ്ധ കുർബ്ബാന വിശ്വാസികളെ വെറും കാഴ്ചക്കാരായി മാറ്റി നിർത്തിയിരുന്നത് വിശ്വാസതീക്ഷ്ണത ഇല്ലാത്തവരാക്കി മാറ്റുന്നു എന്നു ബോധ്യമായ സഭാ നേതൃത്തം പ്രാർത്ഥനകൾ എല്ലാം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി ..
വിശ്വാസികളെ കാഴ്ചക്കാർ എന്ന നിലയിൽ നിന്ന് പങ്കാളികൾ ആയി ഉയർത്തി ..
.എന്നിട്ടും പെന്തക്കോസ്ത് സഭയിലെ ആത്മീയാഘോഷങ്ങൾ വിശ്വാസികളെ ആകർഷിക്കുന്നു എന്ന കണ്ടെത്തലിൽ നിന്നായിരിക്കണം കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്റെ ഉദയവും വളർച്ചയും.
പെന്തക്കോസ്ത് സഭയിലെ സംഗീതവും നൃത്തവും രോഗശാന്തി ശുശ്രൂഷഷയും സാക്ഷ്യം പറച്ചിലും മറുഭാഷയും എല്ലാം എല്ലാം കരിസ്മാറ്റിക്ക് പ്രസ്ഥാനത്തെയും ഒരു ആത്മീയാഘോഷമാക്കി.
.അങ്ങനെയിരിക്കെയാണ് കോട്ടയം ടൗണിനടുത്തുള്ള ഒരു പള്ളിയിലും കരിസ്മാറ്റിക് രീതിയിലുള്ള പ്രാർത്ഥനകൾക്ക് തുടക്കമിട്ട അവിടുത്തെ ഭക്തനായ വികാരിഅച്ചൻ ഏവരുടേയും സ്നേഹ ബഹുമാനങ്ങൾക്ക് പാത്രീഭൂതനായത്… Salt and pepper style ലിൽ നര കയറിയ മുടിയിലും ദീക്ഷയിലും .അദ്ദേഹം ഒരു യോഗിയെ പോലെ കാണപ്പെട്ടു. പ്രസംഗ പാടവത്താലും സ്നേഹമസൃണമായ പെരുമാറ്റത്താലും ആദരണീയനുമായിരുന്നു. ദൈവത്തിന്റെ പ്രതിപുരുഷൻ ആയ പുരോഹിതൻ !
, അവൾ അന്ന് പ്രിഡിഗ്രി പരീക്ഷ കഴിഞ്ഞു റിസൽട്ടിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ധ്യാനഗുരുവായ വികാരി അച്ചന്റെ നേതൃത്തത്തിൽ 15 കി.മീറ്റർ അകലെയുള്ള ഒരു കേന്ദ്രത്തിൽ ഒരാഴ്ചത്തെ കരിസ്മാറ്റിക് ധ്യാനം സംഘടിപ്പിച്ചത്. .. സ്വത മേ ഭക്തിപാരവശ്യമുള്ള അവളുടെ അമ്മ വികാരി അച്ചനെന്ന ധ്യാനഗുരുവിനെ പൂർണ്ണമായും വിശ്വസിച്ച് ആദരിച്ചിരുന്നു. അതുകൊണ്ട് ധ്യാനത്തിൽ മകളെ പങ്കെടുപ്പിക്കുക എന്ന നിർദ്ദേശം സസന്തോഷം സ്വീകരിച്ചു ധ്യാന കേന്ദ്രത്തിൽ കൊണ്ട് ആക്കി.
അവൾക്ക് പോകാൻ തീരെ ആഗ്രഹമില്ലായിരുന്നെങ്കിലും .
പ്രായത്തിൽ കവിഞ്ഞ വളർച്ചയും,. മോഹിപ്പിക്കുന്ന സൗന്ദര്യവും , മനം കവരുന്ന സ്നേഹപൂർണ്ണമായ പെരുമാറ്റരീതികളും സത്‌സ്വഭാവവും അവൾക്ക് സ്വന്തമായിരുന്നു. . അവളുടെ തമാശകളും പൊട്ടിച്ചിരികളും ഉല്ലാസ പ്രകൃതവും ആകർഷകമായിരുന്നു.
മുഖ്യ ധ്യാനഗുരു വികാരി അച്ചൻ തന്നെയായിരുന്നു. M.A . .ക്ക് പഠിച്ചു കൊണ്ടിരുന്ന ഒരു കൊച്ചച്ചനും ഉണ്ടായിരുന്നു. ധ്യാനം ഭംഗിയായി നടന്നു… അവസാന ദിവസങ്ങളിൽ Counselling….. ധ്യാനഗുരുവായ ശ്രേഷ്ടവൈദികൻ തന്നെ
അവൾ ആയിരുന്നു ധ്യാനം കൂടിയവരിൽ ഏറ്റം സമ്പന്ന കുടുംബത്തിൽ നിന്നു വന്നിരുന്നത് .. ഉദ്യോഗസ്ഥരും വിദ്യാസമ്പന്നരുമായിരുന്ന മാതാപിതാക്കളുടെ മകൾ.. ധ്യാനം കൂടാൻ വന്ന അവളുടെ . പ്രായക്കാരിയായ ഒരു പെൺകുട്ടി, അവൾ റ്റൂത്ത്പേസ്റ്റ് ഉപയോഗിക്കുന്നത് കണ്ട് ആ ഉമിക്കരി മാത്രം ശീലമുള്ളപെൺകുട്ടി ചോദിച്ചു പല്ലു തേക്കു ന്ന മരുന്ന് അല്പം കൊടുക്കുമോ എന്ന് .
ഇനി Counsellingലേക്ക്…. ധ്യാനഗുരുവായ അച്ചൻ തന്നെയായിരു കൗൺസിലിങ്ങ് നടത്തിയിരുന്നത്. ഓരോരുത്തരായി അച്ചന്റെ മുറിയിലേക്ക് … കാൻഡിൽ ലൈറ്റ് ഡിന്നർ പോലെയൊന്നുമല്ല… ലൈറ്റ് ഓഫ് ചെയ്ത് …. അച്ചന്റെ കണ്ണുകളിൽ തെളിയുന്ന കാമത്തിന്റെ വെളിച്ചത്തിൽ… കുറച്ച് അകലെയുള്ള ഹോളിൽ നിന്നുള്ള നേർത്ത വെട്ടം മുറിയിൽ എത്തി നോക്കുന്നുണ്ട്. : ..അവളുടെ ഊഴയെത്തി… പരിശുദ്ധാത്മാവാൽ നിറഞ്ഞ പുരോഹിത ശ്രേഷ്ടന്റെ അടുത്തേക്ക്… അന്നത്തെ ഫാഷനായ മാക്സിയും ചെറിയ കോളറുള്ള ബ്ളൗസുമണിഞ്ഞ് ….. തൊട്ടടുത്തു തന്നെ ഇരുത്തി
അവളുടെ തോളിൽ കൈയിട്ട് ചേർത്തുപിടിച്ചു.. ഇന്നത്തെപ്പോലെ good touch , bad touch എന്നിവയെപ്പറ്റിയൊന്നും ‘അമ്മമാർ അന്ന് പെൺകുട്ടികൾക്ക് പറഞ്ഞു കൊടുത്തിരുന്നില്ല. പുരോഹിതനെ ദൈവമായി കണ്ടിരുന്ന നിഷ്ക്കളങ്കയായിരുന്നു അവൾ.
അവളുടെ നെറ്റിയോട്
അദ്ദേഹത്തിന്റെ നെറ്റി ചേർത്തു വയ്ക്കുകയും ഉമ്മ വയ്ക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ എന്തോ അപാകത തോന്നി പക്ഷേ എന്തെന്ന് ശരിക്കുമനസ്സിലായില്ല. എന്തു ചെയ്യണമെന്നറിയാതെ അവൾ പരിഭ്രാന്തയായി: എതിർക്കാനോ എഴുന്നേറ്റ് ഓടാനോ ധൈര്യം കിട്ടിയതുമില്ല… മാറിടത്തിലേക്ക് കൈ നീങ്ങിക്കൊണ്ടിരുന്നു. ജലദോഷമുണ്ടായിരുന്ന അദ്ദേഹം തൂവാലയിലേക്ക് മൂക്ക ള ചീറ്റിക്കൊണ്ട് ഒരു നീണ്ടതുമ്മൽ…, കൈയിലെല്ലാം മഞ്ഞ നിറത്തിലുള്ള മുക്കള… പെട്ടെന്നുണ്ടായ അറപ്പും പരിഭ്രമവും എല്ലാം കൊണ്ട് പുറത്തുകടക്കാൻ ഉള്ള ധൈര്യം നേടി അവൾ പുറത്തുകടന്നു….
സംഭവിച്ചു കൂടാത്തതെന്തോ സംഭവിച്ചു എന്ന വ്യഥയിൽ അവൾ പരിഭ്രാന്തയായി… ആ പരിഭ്രാന്തി ഒരു അഗ്നി പർവ്വതം പൊട്ടി ലാവാ നാലുപാടും ഒഴുകുന്നതു പോലെ അവളുടെ ജീവിതത്തെയും തീവൃമായി പൊള്ളിച്ചുകളഞ്ഞു. അവൾ ആകെ upset ആയി … ധ്യാനം ഒരു ദിവസം കൂടി ഉണ്ടായിരുന്നു. അവൾ ആകെ മാറിപ്പോയിരുന്നു
പിറ്റേന്ന് പ്രഭാതത്തിൽ അവളിൽ കണ്ട വ്യതിയാനങ്ങൾ ഏവരേയും അത്ഭുതപ്പെടുത്തി… അങ്കലാപിൽ ആക്കി.. ശാന്തശീലയും ഉല്ലാസവതിയുമായി ധ്യാനം കൂടാൻ വന്ന പെൺകുട്ടി പ്രതികാര ദുർഗ്ഗയായി മാറുകയായിരുന്നു. അവൾ ഭക്ഷണം നിരസിച്ചു ..ചോദ്യങ്ങൾക്ക് മറുപടി പറയാൻ കൂട്ടാക്കിയതും ഇല്ല.
. എല്ലാ വരോടും എല്ലാത്തിനോടും ദേഷ്യം… ഉല്ലാസപ്രകൃതവും പൊട്ടിച്ചിരികളും ആ ലാവയിൽ കരിഞ്ഞു പോയി…. എന്തു ചെയ്യണം ആരോടു പറയണം…. ഒന്നും അറിയാത്ത അവസ്ഥ..
ഇതിനിടെ പല്ല് തേക്കാനുള്ള മരുന്നു ചോദിച്ച പെൺ കുട്ടി അവൾക്കും ഇതേ തിക്താനുഭവം ഉണ്ടായത് പങ്കു വക്കുന്നു…
അവളുടെ ഭാവമാറ്റം അറിഞ്ഞ MA ക്കു പഠിച്ചിരുന്ന കൊച്ചച്ചൻ കാരണം അറിയാനായി അവളോട് സംസ്സാരിച്ചു. പ്രണയവും ആയി ബന്ധപ്പെട്ട എന്തൊ പ്രശ്നമെന്ന് സംശയിച്ച്… അവൾ ഉടനെ തന്നെ തിരിച്ചു പോകുകയാണെന്ന് കട്ടായം പറഞ്ഞു: അത് ധ്യാന ഗുരുവിന് അപമാനം ആകും എന്ന് കൊച്ചച്ചന് അറിയാമായിരുന്നു.
ഏറെ നേരത്തെ അനുനയിപ്പിക്കലിനുശേഷം അവൾ കൊച്ചച്ചനോട് സൂചിപ്പിച്ചു… കൊച്ചച്ചൻ ചെകുത്താനും കടലിനും ഇടയ്ക്കായിപ്പോയി… ധ്യാന ഗുരുവിനെ കുറ്റപ്പെടുത്താൻ ധൈര്യമില്ലാതെ ന്യായീകരിച്ചു… അവൾക്ക് മാന്യമായ രീതിയിൽ ഹസ്തദാനം ചെയ്തിട്ട് ഇതിൽ എന്തെങ്കിലും കുഴപ്പമുണ്ടാ? അതുപോലെ യാണ് ധ്യാനഗുരുവിന്റേയും സ്പർശനം എന്നു ധ്യാനഗുരുവിനെ സപ്പോർട്ട് ചെയ്തു… ” അച്ചന് എനിക്ക് ഇപ്പോൾ Shake hand തരേണ്ട ആവശ്യമൊന്നും ഇല്ലല്ലോ എന്ന് ധൈര്യപൂർവ്വം . അവൾ പ്രതികരിച്ചു.
  പിറ്റെ ദിവസം അമ്മ കൊണ്ടുപോകുവാൻ വന്നപ്പോൾ അവളുടെ തലയിലെ സാത്താൻ ഇളകിയതാണെന്നും മററുമുള്ള നിഗമനങ്ങളിൽ പലരും എത്തി…അക്കാലത്ത് ആ പ്രായത്തിലുള പെൺകുട്ടികൾ ഇത്തരം ദുരനുഭവങ്ങൾ പരസ്യപ്പെടുത്താൻ ഉള്ള ധൈര്യം കാണിക്കല്ല എന്ന ഉറപ്പായിരിക്കണം അച്ചന്റെ രക്ഷാ കവചം..
“Me too” , എന്ന പരസ്യ വാചകം അന്ന് നിലവിൽ വന്നിട്ടില്ലായിരുന്നു
. ശാന്തസ്വരൂപിണിയായി ധ്യാനത്തിൽ പോയ പെൺകുട്ടി ഭദ്രകാളിയുടെ ഭാവത്തിൽ മടങ്ങി വന്നത് എല്ലാവരെയും ആശങ്കയിലാക്കി. കാരണമൊന്നും പറയുന്നുമില്ല ….കുറെ നാൾ കഴിഞ്ഞ് മുതിർന്ന സഹോദരിയോട് പറഞ്ഞ് അമ്മയും അറിഞ്ഞു. പക്ഷേ.. അച്ചനോട് ചോദിക്കാനോ വിദ്യാസമ്പന്നയായ അമ്മക്കും ധൈര്യമുണ്ടായില്ല….റി സൽട്ട് വന്ന ശേഷം അവൾ ഡിഗ്രിക്കു ചേർന്നു … കോളേജിൽ കൂട്ടുകാരൊക്കെ ഉണ്ടായിരുന്നെങ്കിലും പഠിത്തത്തിൽ ശ്രദ്ധിക്കാൻ കഴിയാതെയാ യി… മെല്ലെ മെല്ലെ വിഷാദത്തിന്റെ ഇത്തിക്കണ്ണികൾ പറ്റി പ്പിടിക്കുകയായിരുന്നു… ഇത്തിക്കണ്ണികളെ ചട്ടുകരിച്ചു കളഞ്ഞെങ്കിലും … ജീവിതത്തിന്റെ വഴി മാറി …. ഗതി മാറിയൊഴുകുന്ന പുഴ പോലെ… പിന്നീട് ഒരിക്കലും അവൾ ഒരു പുരോഹിതന്റെ അടുത്തും മുട്ടുകുത്തി കുമ്പസാരിച്ചതും ഇല്ല….
 പാറക്കെട്ടുകളെയും കുറ്റിക്കാടുകളെയും കുറ്റാക്കുറ്റിരുട്ടിനേയും ചുട്ടുപൊള്ളുന്നമണ ലാരാണ്യങ്ങളെയും പിന്നിട്ട്…. ഷഷ്ടിപൂർത്തിയേയും മറി കടന്നു നിൽക്കുമ്പോൾ….
അവൾ തിരിച്ചറിഞ്ഞിരിക്കുന്നു… ഈശ്വരനെ തേടി എവിടേയും അലഞ്ഞുതിരിയേണ്ടതില്ല… സ്വന്തം ഉള്ളിലേക്ക് മിഴികൾ പായിക്കുകയേ വേണ്ടൂ എന്ന്
ധ്യാനം കൂടി പലർക്കും . നന്മകൾ സംഭവിചതും പറയണമല്ലോ. ഇനി ഒരിക്കലും മദ്യപിക്കില്ലെന്ന് മദ്യപാനികൾ തീരുമാനം എടുത്തു. ഉത്തരവാദിത്തമില്ലാതെ തോന്നിയതു പോലെ ജീവിച്ചിരുന്ന ചെറുപ്പക്കാർ മാനസാന്തിരപ്പെട്ടു. കുടുംബംനോക്കാതെ ഭാര്യയെ മർദ്ദിച്ചിരുന്ന ഭർത്താക്കന്മാർ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുമെന്നും ഭാര്യയെ സ്റ്റേ ഹിക്കുമെന്നും ബഹുമാനിക്കുമെന്നു ദൈവത്തോടും ധ്യാനഗുരുവിനോടും വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ പ്രഭാഷണ മികവ് ഒരു പാട് പേരിൽ സാരമായ വ്യത്യാസങ്ങൾ വരുത്തി. ഇതിനു മുമ്പ് നടന്ന ധ്വാനത്തിൽ പങ്കെടുത്ത് മാനസാന്തരപ്പെട്ടവർ വന്നു സാക്ഷ്യം പറഞ്ഞു. അവരുടെ ജീവിതത്തെ നന്മയിലേക്ക് നയിച്ച ധ്യാനഗുരുവിന് നന്ദി പറഞ്ഞു… കരിസ്മാറ്റിക് ധ്യാനം കൊണ്ട് ചില പ്രശ്നങ്ങൾ കുറച്ചുപേർക്ക് ഉണ്ടായെങ്കിലും അനേകരെ അത് നന്മയിലേക്കും ദൈവത്തങ്കിലേക്കും നയിച്ചു. ഇപ്പോഴും അത് തുടരുന്നു എന്നത് എടുത്തു പറയേണ്ട ഒരു വസ്തുതയാ ണ്… ഏതു കാര്യത്തിന്നും positive points ഉള്ളതു പോലെ ചുരുക്കം ചില negative points ഉം ഉണ്ടല്ലോ. അത് വിസ്മരിച്ച കൂടാ.
ദൈവസ്നേഹത്താൽ ജ്വലിച്ച് സഹജീവിയിൽ ഈശ്വരന്റെ പ്രതിച്ഛായ ദർശിച്ച് സമൂഹ നന്മയ്ക്കായി , ജീവിതം ഉഴിഞ്ഞു വച്ച് നിസ്വാർത്ഥ സേവനം അനുഷ്ഠിക്കന്ന അനേകായിരം പുരോഹിതന്മാർ നമ്മുടെ ജീവിതനന്മയുടെ കാവൽക്കാരായിയുണ്ട്. ലൗകിക സുഖങ്ങൾ എല്ലാം വെടിഞ്ഞ് ഇണയും തുണയും ഇല്ലാതെ സമൂഹത്തിന്റെ ആത്മീയവും ലൗകികവുമായ സുസ്ഥി എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അവരുടെ സേവനങ്ങൾ ആദരവോടെ കാണാം. മറ്റാരും അംഗീകരിച്ചില്ലെങ്കിലും പോലും ദൈവസന്നിധിയിൽ വിലപ്പെട്ടവരാണ് ഈ പുണ്യാത്മാക്കൾ .
ആത്മിയ ഗുരുക്കന്മാരിലെ കള്ള നാണയങ്ങളെ തിരിച്ചറിയാനുള്ള കൃപ സകല വിശ്വാസികളിലും നിറയട്ടെ.. സത്യസന്ധതയും ആത്മാർത്ഥതയും അർപ്പണ മനോഭാവവും ഉള്ള സകല വൈദിക ശ്രേഷ്ടരേയും ദൈവം സമൃദ്ധയായി അനുഗ്രഹിക്കട്ടെ.

About The Author

2 thoughts on “പുരോഹിതനെ ദൈവമായി കണ്ട പെൺകുട്ടി – (ആലിസ് ജോമി)”

Leave a Reply

Your email address will not be published. Required fields are marked *