LIMA WORLD LIBRARY

ഏകദിന ലോകകപ്പ്; രോഹിത് ടോപ് സ്‌കോററാവുമെന്ന് സെവാഗ്

ODI World Cup: ഈ വർഷത്തെ ഏകദിന ലോകകപ്പിലെ ടോപ് സ്‌കോററായി രോഹിത് ശർമ്മ വീണ്ടും ഫിനിഷ് ചെയ്യുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ തന്റെ ടീമിൽ വലിയൊരു മാറ്റമുണ്ടാക്കുമെന്നും സ്‌റ്റാർ ഓപ്പണർ വീരേന്ദർ സെവാഗ്. രോഹിതിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ച ടൂർണമെന്റ് ആയിരുന്നു 2019 ഏകദിന ലോകകപ്പ്.

ടൂർണമെന്റിലെ ടോപ് സ്കോററും രോഹിതായിരുന്നു. അഞ്ച് സെഞ്ച്വറികളാണ് താരം നേടിയത്. 9 മത്സരങ്ങളിൽ നിന്ന് 81 ശരാശരിയിൽ 648 റൺസ് നേടിയപ്പോൾ ഇന്ത്യ ടൂർണമെന്റിൽ സെമി ഫൈനലിലെത്തിയിരുന്നു. എന്നാൽ സെമിയിൽ ന്യൂസിലൻഡിനോട് തോറ്റ് പുറത്താവാനായിരുന്നു ഇന്ത്യയുടെ വിധി.

ഈ വർഷം എല്ലാ ഫോർമാറ്റിലുമായി മികച്ച ഫോമിലാണ് രോഹിത്. ഈ വർഷം ആകെ 16 മത്സരങ്ങൾ കളിച്ച രോഹിത് 48.57 ശരാശരിയിൽ 923 റൺസാണ് നേടിയത്. മുൻ ക്രിക്കറ്റ് താരം ആകാശ് ചോപ്രയും രോഹിത് ഈ വർഷത്തെ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പറഞ്ഞിരുന്നു. ലോകകപ്പിൽ ഇന്ത്യൻ ക്യാപ്റ്റൻ മികച്ച ഫോമിലായിരിക്കുമെന്നാണ് ഇപ്പോൾ സെവാഗും പറയുന്നത്.

Credits: https://malayalam.indiatoday.in/

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px