ഇന്നലെകളിൽ .. – ( ലിജി അനിൽകുമാർ )

Facebook
Twitter
WhatsApp
Email
ഇന്നലെയുടെ വഴിത്താരകളിലൂടെ ചുമ്മാ ഒരോട്ടപ്രദക്ഷിണം നടത്തി .
വലതുകാലിൽ ഒരു കരിവളപ്പൊട്ട് തറച്ചു കേറി.
വാകപ്പൂച്ചോട്ടിൽ അടർന്നുവീണപാദസ്വര മണികൾ …..
പാടവരമ്പത്ത് ഒളിച്ചുകളിക്കുന്ന ഞണ്ടുകൾ ഏന്തി വലിഞ്ഞു നോക്കുന്നു.
 കാശിത്തുമ്പയും കണ്ണാന്തളിയും വിശേഷം തിരക്കി .
എവിടെനിന്നോ പറന്നുവന്ന അപ്പൂപ്പൻതാടി കവിളത്തുരുമ്മി തെന്നിയകന്നു .
എന്നും കാണാറുള്ള ഒറ്റ മൈനകൾ ഏറുകണ്ണിട്ടു നോക്കി.
 ഓർമ്മകൾക്കപ്പുറത്തു നിന്നും ഒരു മയിൽപീലിത്തുണ്ട് തൊട്ടുരുമ്മി താഴെ വീണു.
 എല്ലാവർക്കും കാണേണ്ടത് നമ്മളെയാണ്……
 ഒരിക്കലും പിരിയില്ലെന്ന് നീ സത്യം ചെയ്തത് അവരെ സാക്ഷിയാക്കി യായിരുന്നല്ലോ …
ഒരൊറ്റ ഓട്ടത്തിന് ഞാൻ ഇക്കര എത്തി .
ഇന്നിന്റെ വഴികളിൽ നമ്മെ അറിയുന്നവരില്ലല്ലോ…….

About The Author

Leave a Reply

Your email address will not be published. Required fields are marked *