LIMA WORLD LIBRARY

പുസ്തക പ്രകാശനവും കവിയരങും നടന്നു…..

കൂരോപ്പട:
കൂരോപ്പട പബ്ലിക് ലൈബ്രറിയിൽ കവിയരങ്ങും , സുമ രാധാകൃഷ്ണൻ രചിച്ച കവിതാസമാഹാരം “സൂര്യൻ ഇല്ലാത്ത പകൽ” എന്ന പുസ്തകത്തിൻ്റെ പ്രകാശനവും നടന്നു.
സാഹിത്യകാരിയും കുമളി മുരിക്കടി എം എ ഐ ഹൈസ്കൂൾ അധ്യാപികയുമായ സ്മിത ആർ നായർ ഉദ്ഘാടനവും പ്രകാശനവും നിർവഹിച്ചു.
പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് ടി ജി ബാലചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു .സീനിയർ സിറ്റിസൺസ് ഫോറം പ്രസിഡൻ്റ് വി ജി രാമചന്ദ്രൻ നായർ പുസ്തകം സ്വീകരിച്ച് അഭിനന്ദന പ്രസംഗം നടത്തി. ലൈബ്രറി ബാലവേദി സെക്രട്ടറി കൂടിയായ അധ്യാപിക അനിത രാജൻ പുസ്തക പരിചയം നടത്തി.നാടിൻ്റെ ഗുരുനാഥൻ വി എ പുരുഷോത്തമൻ നായർ ഓൺലൈൻ മുഖേന ആശംസകൾ നേർന്നു സംസാരിച്ചു. മാതൃഭൂമി ലേഖകൻ സജീവ് പള്ളത്ത് മുഖ്യാതിഥി ആയിരുന്നു. ബാലവേദി വൈസ് പ്രസിഡൻ്റ് ശിവനന്ദന അഭിലാഷ് ഈ കവിതാ സമാഹാരത്തിലെ കവിത ആലപിച്ചു. സെക്രട്ടറി
ടി എസ് ഉണ്ണികൃഷ്ണൻ നായർ, ജോയിൻ്റ് സെക്രട്ടറി സി ജി നാരായണക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് സാഹിത്യകാരൻ ടി ഒ ജോസഫ് ൻറ നേതൃത്വത്തിൽ നടന്ന കവിയരങ്ങിൽ ഗീത എസ് നായർ, സുമ രാധാകൃഷ്ണൻ, രാജൻ കൂരോപ്പട, വള്ളി യമ്മാൾ, രാധ ഗോപി, ഷാജി പാമ്പാടി, കുമാരിമാർ പൂർണിമ അരുൺ, ശിവനന്ദന അഭിലാഷ്, ഭദ്ര കേ ആർ, മാസ്റ്റർ ആദിനാഥ് വി ജി, മാസ്റ്റർ ശ്രീവേധ് ആർ എ, എന്നിവർ പങ്കെടുത്തു.
സ്മിത ആർ നായർ രചിച്ച 5 പുസ്തകങ്ങൾ പബ്ലിക് ലൈബ്രറിക്ക് വേണ്ടി പ്രസിഡൻ്റ് ടി ജി ബാലചന്ദ്രൻ നായർ ഏറ്റുവാങ്ങി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px