നിശ്ചലം!നിന്നുവോകൂരി രുൾ മൂടിയോ വിസ്മയപ്പെട്ടങ്ങുഴറുന്നു ലോകരും
സൂര്യനില്ലെങ്കിൽ പകലുമു ണ്ടാവില്ല
സൂര്യനെവിടെ മറഞ്ഞെന്ന റിയില്ല
നിത്യദുഃഖത്താലവശരായ് മാനുഷർ
നിർമ്മലതേജസ്സിനായി കൊതിക്കുന്നു
നാടും നഗരവും മൂടിക്കി ടക്കുന്നു
നാഥനില്ലാത്തൊരുവീടുപോലാകുന്നു
സസ്യലതാതികളെല്ലാം മരവിച്ചു
ചേതനയറ്റ പ്രപഞ്ചമായ് മാറുന്നു
താമരപ്പൂക്കൾ വിതുമ്പി തളർന്നുപോയ് താരാപഥങ്ങളുംവിസ്മയപ്പെട്ടുവോ
നാലുകോടിജനം നാല്പതായ് മാറുന്നു
നാരിമണികൾനടുങ്ങിയിരിക്കുന്നു
ഭക്ഷണമില്ലാതുഴറുന്ന മാനുഷർ
ഭക്തിയും വിശ്വാസമായി ഭജിക്കുന്നു
ദുഖിച്ചിരുന്നിട്ട്കാര്യമില്ലാ തങ്ങു
വിദ്യാവിഹീനരുംവിശ്വം ചമയ്ക്കുന്നു
കൈതൊഴുതാർത്തുകരഞ്ഞു വിളിക്കുവാൻ
വയ്യെനിക്കിന്നിനി വയ്യാ ജഗൽ പ്രഭോ
കൂരിരുൾമൂടിയിരുണ്ടു കിടക്കുന്ന
ഭൂമിയിൽജീവിതംദുഷ്കൃതമല്ലയോ
ദിവ്യ തേജസ്സാൽമറയാതെ ഞങ്ങളിൽ
ദിവ്യപ്രകാശം ചൊരിയണെ നിത്യവും
ജീവന്റെ ഓജസ്സ്പൂരിത മാക്കുമി
ജീവപ്രകാശ പ്രഭാതമേ വന്ദനം











