ഇരുൾ ച്ചിറകുകൾ വീശി പ്പറന്നെത്തി –
യോരു വെള്ളക്കഴുകന്റെ കൊക്കിൽ
കൊരുത്തോരു ഭാരതമേദിനി
ഇരുൾക്കുണ്ടിലാഴ്ന്നു പോകാതെ കാത്ത .
കരുത്തിൻ കരങ്ങളെ വണങ്ങുന്നു ഞങ്ങൾ.
പാരതന്ത്ര്യത്തിൻ നുകത്തിൽ കെട്ടി –
യോരാഭാരത മക്കളെ സ്വതന്ത്ര്യത്തിൻ
പറുദീസയിലേക്കുയർത്തിയ മോഹനരൂപാ
കരoചന്ദ് ഗാന്ധിക്കു പ്രിയ മകനായി
പോർബന്തറിൽ പിറന്നോരു ശുക്ര താരമേ
കരങ്ങളായിരം കോടി നമിക്കുന്നു.
ചോരയ്ക്കു ദാഹിച്ചോരാ കാപാലികനായി
മാറത്തെ നിണം ചൊരിഞ്ഞു നൽകിയ
ധീരനാം ബാപ്പുജി കൂപ്പുന്നു കൈകൾ ഞങ്ങൾ .
ഹേറാമെന്നു ചൊല്ലി ഗീത വായിച്ചു പിന്നെ
ഖുറാനും മതമൈത്രിതൻ പാഠം പഠിപ്പിച്ചു
അർദ്ധനഗ്നാം ഫക്കീറുമായി ലളിതമാം
നരജീവിത സന്ദേശമേകിയ
ചാരുവാം ചിരി ചൊരിഞ്ഞോരുബാപ്പുവേ
കരങ്ങൾചേർത്തിതാ നമിക്കുന്നു സാദരം .
ധരണീവാസരാം മാനവർക്കായി സ്വജീവിതം
നേരായിക്കാട്ടി നന്മയിലായി ലോകം
ചരിക്കാൻ പാത കാട്ടിയ ഗുരവേ നമിക്കുന്നു.
ചിരകാലം മായാതെ നിൻ സ്മൃതി
ചിരഞ്ജീവിയായിയെന്നും പരിലസിക്കും നിൻ
ചരണങ്ങളിൽ വീഴുന്നു ഞങ്ങൾ
കരം ചേർത്തു പാടുന്നു നിൻഗാഥകൾ.
ഗുരോ നമസ്കാരം നമസ്കാരം നമസ്കാരം ഗുരോ..
About The Author
No related posts.