നേരറിയാനീവഴിയമ്പത്തിലായി
നേരുതിരയുന്നെന്നുമിരുട്ടിലാകെ
നേരുതെളിയുന്നുപുലരിവിളക്കിൽ
നേരു പുലരുന്നുപ്രപഞ്ചത്തിലാകെ.
നീറിക്കരയുന്നക്കുഞ്ഞിളംചുണ്ടി ലായി
നാവിൽ നിന്നറിയാതൂറുന്ന നേരതിലുണ്ട്
നുരയായൊഴുകുംതത്തതൻതത്തലിൽ
നേർമൊഴിയായിട്ടിതാതേൻകണമുണ്ട്.
നൃത്തം ചവിട്ടുന്ന അഗ്നിനാളങ്ങളിൽ
നർത്തന രൂപമായി നേരാട്ടമുണ്ട്
നക്ഷത്രലോകത്തേനേത്രരഥത്തിലും
നന്മയാലൂറുന്ന നിധിയായി നേരുണ്ട്.
നായികാനായക പ്രണയത്തുടിപ്പിലും
നിർലോഭമൊഴുകുന്നയുന്മയുണ്ട്
നീരസമില്ലാതലിയുമാത്മഭാവത്തിൽ
നന്മയെല്ലാമങ്ങുസ്ഥായീരൂപത്തിൽ .
നിസ്വാർത്ഥനാമാമുനിതന്നകതാരിൽ
നിയോഗഭാവത്തിലാനേരിരിക്കുന്നു
നിത്യതയാർന്ന സനാതനത്തിലായി
നേരോടെനെറിയോടെഋതമിരിക്കുന്നു.
നിത്യനിർവാണമൃത്യു തൻദണ്ഡിലും
നിത്യശാന്തിയായി സത്യമിരിക്കുന്നു
നിത്യതയിലായിയന്ത്യശയനത്തിലും
നാളെണ്ണിയിരിക്കുന്നന്ത്യത്തിലേ ക്കായി.
നേടുന്നതൊന്നുമേശാശ്വതമല്ലെന്നും
നേരാണെന്നതു നേർവഴി ചിന്തയിൽ
നാളേക്കെന്തെന്ന നിശ്ചയമില്ലാതെ
നേട്ടങ്ങളൊന്നുമേനിത്യമായില്ലെ ന്നും .
നീണ്ടുനിവർന്നൊരാപാതയിലായി
നിശ്ചയമില്ലാതഴലുമായുഴറുമ്പോൾ
നിർമ്മലമായിയാശാകിരണങ്ങൾ
നിശ്ചിതമായെന്നും കാഴ്ചയായുണ്ട്.
നേരറ്റുവേരറ്റിതാവീഴുമ്പോഴുള്ളി ൽ
നേരറിയാനുള്ളയകക്കാമ്പുണരണം
നിർവചനീയമാമാത്മവിവേകത്താൽ
നേരെന്നറിയുമുൾക്കാഴ്ചയുണ്ടാവണം .
നില്ക്കാതെയോടുന്നനാഴികയെണ്ണി
നാളു കഴിക്കുന്ന മൂഢതയോർക്കൂ
നാവിലൂറുന്ന സ്നേഹമന്ത്രങ്ങൾ
നിജമാണോന്നുള്ളയസ്ഥിരതയിൽ .
നന്ദിച്ചൊഴുകുന്നയരുവിയിലലിയും
നിനാദത്തിലായി വിഷാദ ഭാവം
നൊന്തുനീറികരഞ്ഞൊഴുകുമ്പോൾ
നൃത്തമാനസമലിയുന്നുന്മയിൽ .
നയത്തിലായിനവരസഭാവങ്ങൾ
നൃത്തതീരാഗമുണർത്തീടുമ്പോൾ
നവരാഗവീണാതന്ത്രികൾ മീട്ടി
നളപത്നീഭാവമായി മാറീടുന്നു.
നാണത്തിലവളോ നറുമണം തൂകി
നളിനമായിത്തീർന്നാടീടുമ്പോൾ
നോട്ടത്തിലെല്ലാകുസൃതിയൊളിപ്പി ച്ച്
നാദമോഹിനീ നൃത്തമാടീടുന്നു.
നന്ദനോദ്യാനത്തിലെയാരാധ്യയായി
നന്നായി വിടരും സുഗന്ധിയായി
നിർവൃതിയോടെയാഭൃംഗജാലങ്ങൾ
നേരോടൊന്നലിയാനായിയാശയേറി.
നിസ്സർഗ്ഗത്തിലല്ലോ നിസ്സംഗഭാവം
നന്ദിച്ചിരിക്കുന്നനിത്യതയിലെന് നും
നിറം മങ്ങാത്തത്തനിമയുമായി
നാന്ദിയായിയനേകദർശനങ്ങൾ.
About The Author
No related posts.