വെളുപ്പ് ഒരു ദിവാസ്വപ്നമാണ് – ( സതീഷ് കളത്തിൽ )

Facebook
Twitter
WhatsApp
Email
വെളുപ്പ്
ഒരു ദിവാസ്വപ്നമാണ്;
ഇരുട്ടിൻറെ കറുപ്പിൽ
പുതഞ്ഞുക്കിടക്കുന്ന
മായക്കാഴ്ച!
ഇരുട്ടിനെ കീറിമുറിച്ചത്
മിഴിതുറക്കുമ്പോൾ
കറുപ്പിൻറെ അഴകിനെ
വെളിച്ചം വിഴുങ്ങുന്നു;
വെളുവെളുത്ത സ്വപ്‌നങ്ങൾ
യാഥാർഥ്യമാണെന്നു തോന്നുന്നു.

പക്ഷെ,
ജീവിതത്തിനിടയിലൂടെ
എത്തിനോക്കുമ്പോൾ,
അഴകളവുകളിൽ,
കറുപ്പിൻറെ വടിവഴകോളം
അളകങ്ങളും പുളകങ്ങളും
അടിയൊഴുക്കുകളുമുള്ള
ഏതു നിറമാണുള്ളത്?;
കറുപ്പിനെ ഉമ്മവെച്ചു

ചെമപ്പിക്കുമ്പോഴാണല്ലോ
കാറ്റിനുപോലും പറയാൻ തോന്നുന്നത്,
ആദിമ പ്രകൃതി ആദ്യം പെറ്റത്
കറുപ്പിനെയാണെന്ന്!

About The Author

Leave a Reply

Your email address will not be published. Required fields are marked *