LIMA WORLD LIBRARY

കറുത്ത പ്രാവുകൾ – (ജഗദീശ് തുളസിവനം)

പേക്കിനാവുകൾ കാണുന്നു.
പേക്കോലങ്ങൾ തുള്ളുന്നു.
സൂര്യനെ മറയ്ക്കുവാൻ
കൺപോളകൾ അടയ്ക്കുന്നു.
അപ്പോഴും സൂര്യൻ ചിരിക്കുന്നു.
ഭൂമി വളയത്തിലൂടെ
കറങ്ങുമ്പോൾ
മരവയറിൽ ഋതുക്കൾ
പടം വരയ്ക്കുന്നു.
കന്നിനിലാവും ചിങ്ങനിലാവും
കറുകപ്പുല്ലിനു കമ്മലിടുമ്പോൾ ,
ചോര കൊതിക്കുന്ന കത്തിയും രൗദ്രവും
ഹൃദയംനക്കുന്ന തോക്കും
മണ്ണിൽ തകർന്നടിയുന്ന
വീടും അഭയത്തിനായുളള
ഓട്ടവും നിസംഗതയുടെ
മരവിപ്പിൽ, കറുത്ത മേഘം തടിച്ചു കൊഴുക്കുന്നു.
നിണപ്പട്ടിൽ ഉറങ്ങുന്ന
കബന്ധമലകളിൽ
കറുത്ത പ്രാവുകൾ
പറക്കുന്നു.
അപ്പോൾ
ശാന്തി മന്ത്രമോതാൻ
എന്തേ നീ മടിക്കുന്നു. ?
എന്റെ ഹൃദയത്തിലെ
കട്ട പിടിച്ച ചോരയിൽ
വീണ്ടും ചരിത്രം
ഞാൻ എഴുതുന്നു!!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px