LIMA WORLD LIBRARY

ആഗ്‌നേയാസ്ത്രങ്ങൾ അലറുമ്പോൾ – (ജയൻ വർഗീസ്)

യുദ്ധങ്ങളുടെ ചോരപ്പുഴകൾ ഒഴുകി

ചുവന്ന ഭൂമി

മഹായുദ്ധങ്ങളിൽ തകർന്നടിഞ്ഞ

മനുഷ്യ മോഹങ്ങളുടെ

ചുടലക്കളം

ചിറകറ്റു വീഴുന്ന ചിതാഗ്നിയിൽ നിന്ന്

പറന്നുയരുന്ന

ഫീനിക്സ് പക്ഷി.

വീണ്ടും വീണ്ടും നെഞ്ചു പിളർത്തുന്ന

ആഗ്നേയാസ്ത്രങ്ങളുടെ

സീൽക്കാരങ്ങൾ.

സംസ്ക്കാരത്തിന്റെ ചാവ് നിലങ്ങളിൽ

തകർന്നടിയുന്ന തലമുറകൾ !

ആറടി മണ്ണിനുള്ള അവകാശ  തർക്കത്തിൽ

ആധി പിടിക്കുന്ന

മനുഷ്യ പുത്രാ,

അപരന്റെ നെഞ്ചിൻ കൂടിൽ

കുറുകുന്ന കുഞ്ഞു കിളിയുടെ

മൃദു മൊഴിയാവട്ടെ

നിന്റെ സംഗീതം.

നിന്റെ നെറ്റിയിൽ അവർ ചാർത്തിച്ച

ആധുനികതയുടെ

അടയാള മമുദ്ര 666 !

ആധുനിക ശാസ്ത്രം നിന്റെ അമ്മാച്ചൻ.

അവൻ തന്നെയോ അന്തിക്രിസ്തു?

അണിയിക്കപ്പെടുന്ന അടയാള മുദ്രകളിൽ

അഴിഞ്ഞു വീഴുന്ന ദൈവീകത.

നിനക്ക് നിന്നെ നഷ്ടമാവുന്നു !

മതത്തിന് വേണ്ടി

മനുഷ്യനെ കൊല്ലുന്ന

മര മണ്ടൻ നീ തന്നെയല്ലേ?

അപരന്റെ നെഞ്ചിൻ കൂടിൽ

കുറുകുന്ന കുഞ്ഞു കിളിയുടെ

മൃദു മൊഴിയാവട്ടെ

നിന്റെ സംഗീതം.

മരണാനന്തരം മതങ്ങൾ ചൂണ്ടുന്ന

മായാ സ്വർഗ്ഗം നമുക്ക് വേണ്ട.

നനുത്ത വായുവിന്റെ മിനുത്ത കൈകൾ

തഴുകുന്ന ഈ ഭൂമിയാകുന്നു

നമ്മുടെ സ്വർഗ്ഗ യാഥാർഥ്യം !!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px