നവരാത്രി മണ്ഡപമൊരുങ്ങി
നവ നവ ഗീതങ്ങൾ ഒഴുകിയെത്തി…
അനുപമ സുന്ദര
സത്ഗതിയേകാൻ
അഖിലാണ്ഡേശ്വരി…
ശരണം….
അഖിലാണ്ഡേശ്വരി…
ശരണം…
(നവ…..)
നാവിൽ വിരിയും
മന്ത്രജപങ്ങൾ…
നാരായണി നിൻ
അനുഗ്രമല്ലോ…? (2)
കോടികോടി ഭക്തജനങ്ങൾ
നിന്നിലഭയം
തേടുമ്പോൾ
അഷ്ടടൈശ്വര്യങ്ങളും
നൽകീടണേ
മൂകാംബികെ…. ദേവി
മൂകാംബികേ…
(നവ….)
ചണ്ഡികയായ് ചാമുണ്ഡിയായ്
ഭദ്രയായി ലക്ഷ്മിയായി
സരസ്വതിയായ്
അനുഗ്രഹമേകിടും ദേവീ… (2)
വിജയദശമി
പുണ്യനാളിൽ
അക്ഷരവർഷം ചൊരിയേണം…
അറിവായ് ഞങ്ങളിൽ
നിറയേണം… (2)













