പൊന്നമ്പലം മിഴി തുറന്നു
എങ്ങും ആരവമുയരുകയായ്
സത്യമാം പൊൻപതിനെട്ടുപടി
കടന്നയ്യനെ കാണാൻ വരുന്നൂ
ഞങ്ങൾ
പുണ്യദർശനം നൽകണേ
ശ്രീവത്സാ ………
പൊന്നമ്പലം ………
വൃശ്ചിക പുലരിയിൽ വ്രതവു
മെടുത്തിട്ട്
ശരണം വിളികളാൽ ഭക്തരാം
ഞങ്ങളീ
അയ്യപ്പസന്നിധി തേടി വരുന്നൂ
പുണ്യമാം പമ്പയിൽ മുങ്ങി
നീരാടി
ഗണപതി ഭഗവാനെ തൊഴുതു
വണങ്ങീട്ട്
അയ്യനെ കാണാൻ യാത്രയാ
വുന്നേ…….
ഭക്തലക്ഷങ്ങളെ കാക്കുന്നൊ
രയ്യനെ
കൺകുളിരാലൊന്ന് കാണാ
ൻ വരുന്നേ
ആ ദിവ്യനാമം നാവിലുണർ
ന്നേ
ഭക്തരാം ഞങ്ങൾ മലയിറങ്ങു
ന്നേ
മാമലമേട്ടിൽ തെളിയുന്ന ജ്യോതിയും
സായൂജ്യമേകീടാൻ ഞങ്ങൾ
വരുന്നേ…..
About The Author
No related posts.