(ദ്വിതീയക്ഷര പ്രാസക്കവിത)
“””””””””””””””””””””””””””‘””“””””””””””””””””””””
തീരാവ്യഥകൾ നിൻജീവിതത്തിൽ
ആരോമലേ നീയുറങ്ങിയില്ലേ..
ഈരാവിന്റെ മാറിൽമയങ്ങുവാൻ
തോരാത്തവർഷമായി പെയ്തിടാംഞാൻ
നീരജപ്പൂക്കൾ വിടരുന്നരാവിൽ
പാരിന്റെ പനിനീര് പെയ്തിടുമ്പോൾ
തോരാത്തമിഴിനീർ മുത്തുകളായ്
ഈ രാഗാർദ്രഭാവങ്ങൾ കണ്ടുനിന്നിൽ.
അരികിലായ് ഒരുനേരമെത്തി
യില്ലെങ്കിലും
കരളിലെൻകാവ്യങ്ങൾ നീയെഴുതി
പരിഭവംപാടാത്ത പൂങ്കിളിഞാനിന്ന്
പരിരംഭണത്തിന്റെ കുളിരു നല്കാം…

എം.തങ്കച്ചൻ ജോസഫ്
18-10-2023
About The Author
No related posts.