ത്രിഗുണങ്ങളിലഭിരമിക്കുമീ
ജഗത്തിൻവിലോല വേഷമത്ഭുതം.
ജാഗരണം സുഷുപ്തി ധ്യാനം
യോഗാവസ്ഥകൾ ചൈതന്യധന്യം.
രോഗിയും മുക്തനീ കർമ്മരതിയിൽ
രാഗം ചമയ്ക്കും നന്ദനാരാമം.
വേഗത്തിലോടീടുന്നു മർത്യൻ,
ആഗമിക്കും വ്യസനങ്ങളെഹൃത്താൽ
ഭോഗിച്ചീടുവാനാർത്തനായി.
നിർഗുണാത്മക ചിത്തനായി ,
ഭഗവത്പദമാം പ്രപഞ്ചരസനയി-
ലാഗന്തുകനായി അലയുമൊരു വേഷം.
കാനനവാസം സാത്വികമാoവേഷം.
കുഗ്രാമജീവിതമോരാജ സം.
കുതികാൽ വെട്ടുംചൂതാം കേളീനിലയം
കരിമ്പടം പുതച്ചണയും വേഷം താമസവും.
കർമ്മക്ഷേത്രവാസം നിർഗുണവേഷമല്ലോ.
ഇന്ദ്രിയങ്ങളാമശ്വങ്ങളെ കടിഞ്ഞാണി –
ലിണക്കി,നയിക്കും മർത്ത്യനിൽ,
ഇല്ലദേഹഭയാധികളവനി-
ലിരിക്കുംസത്വഗുണമെന്നോർക്ക.!
ശമം ദമം തപസ്സ് സത്യം തിതിക്ഷയും
സ്മൃതി ദയ തുഷ്ടി ത്യാഗം ശ്രദ്ധാ-
ശുദ്ധി നിർവൃതിയെല്ലാമേ സാത്വിക വേഷങ്ങളായിടും!
സമചിത്തതയോടു സ്വീകരിച്ചാടിയാലും.











