പല കുട്ടികളെയും ലക്ഷ്യമിട്ടു… ഒരു വർഷം മുൻപേ ആസൂത്രണം തുടങ്ങി; വിശദീകരിച്ച് എഡിജിപി

Facebook
Twitter
WhatsApp
Email

Oyoor girl missing case: കൊല്ലം(kollam) ഓയൂരില്‍(Oyoor) ആറ് വയസ്സുകാരിയെ(girl missing) തട്ടികൊണ്ടു പോയ കേസില്‍ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തുവെന്ന് എഡിജിപി(ADGP) എം ആർ അജിത് കുമാർ. കുട്ടിയെ കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യമെന്നും അതുകൊണ്ടാണ് പ്രതികളിലേക്കെത്താൻ വൈകിയതെന്നും എഡിജിപി പറഞ്ഞു.  കൊല്ലം ജില്ലയിൽ നിന്നുള്ളവരാണ് പ്രതികളെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. ആ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കേസ് ഏറെ സങ്കീർണമായിരുന്നു. കൂടുതൽ തെളിവുകളൊന്നും കിട്ടിരിയിരുന്നില്ല. കേസിൽ മൂന്ന് പ്രതികളാണ് ഉള്ളതെന്നും എഡിജിപി വ്യക്തമാക്കി. സംഭവദിവസം തന്നെ  കേസില്‍ നിര്‍ണായകമായ തെളിവ് ലഭിച്ചിരുന്നതായും പ്രതിയുടെ കടുത്ത സാമ്പത്തിക ബാധ്യതയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഇടയാക്കിയതെന്നും, കേസില്‍ നിര്‍ണായകമായത് അനിത കുമാരിയുടെ ശബ്ദരേഖയാണെന്നും അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു

ചാത്തന്നൂർ സ്വദേശികളായ പത്മകുമാർ, ഭാര്യ അനിതാ കുമാരി, മകൾ അനുപമ എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതിയായ പത്മകുമാറിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. എം നിശാന്തിനിയുടെ നേതൃത്വത്തില്‍ കൊല്ലം ജില്ലയിലെ വലിയ പൊലീസ് സംഘമാണ് കേസന്വേഷിച്ചത്.  96 മണിക്കൂറിനുള്ളിലാണ് അന്വേഷണം പൂർത്തിയാക്കാൻ സാധിച്ചത്. തട്ടിക്കൊണ്ടുപോകൽ ആസൂത്രിതമായിരുന്നു. കടുത്ത സമ്മർദ്ദമുണ്ടായെങ്കിലും കൃത്യമായ രീതിലാണ് അന്വേഷണം നടത്തിയത്. സാമ്പത്തിക ബാധ്യത മറികടക്കാനായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നുമാണ് പത്മകുമാറിന്റെ മൊഴി.

അതിനായി ഒരു വർഷം മുൻപേ ആസൂത്രണം തുടങ്ങിയിരുന്നു. സ്ഥിരമായി യാത്ര ചെയ്ത്, തട്ടിക്കൊണ്ടുപോകാൻ സാധിക്കുന്ന കുട്ടികളെ തെരഞ്ഞെടുക്കുകയും കുട്ടികളെ ഒരാഴ്ചയിലധികം നിരീക്ഷിക്കുകയും ചെയ്തിരുന്നു. നേരത്തെയും ഈ കുട്ടിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചിരുന്നു. കൂടാതെ കുട്ടിയുടെ സഹോദരനായ ജൊനാഥന്റെ ഇടപെടൽ കൃത്യമായിരുന്നുവെന്നും, റിയൽ ഹീറോ കുട്ടിയുടെ സഹോദരനാണെന്ന് പറഞ്ഞ എഡിജിപി ജോനാഥനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. കേസ് അന്വേഷണം വിജയകരമായി പൂർത്തിയാക്കിയ  നിശാന്തിനി ഐപിഎസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ എഡിജിപി അഭിനന്ദിച്ചു.

തമിഴ്‌നാട് തെങ്കാശി പുളിയറയില്‍ നിന്നാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പുളിയറയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ ഇവരെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കൊല്ലം സിറ്റി പൊലീസിന്റെ ഷാഡോ ടീം ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വെള്ള കാറും കസ്റ്റഡിയിലടുത്തിട്ടുണ്ട്. കുട്ടിയെ തട്ടികൊണ്ടുപോയ ദിവസം രാത്രി പ്രതികള്‍ സ്വന്തം സ്ഥലമായ കിഴക്കനേലയിലേക്ക് ഓട്ടോറിക്ഷയിലെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ചിറക്കര ഭാഗത്തുനിന്ന് പൊലീസ് ഈ ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിന്നീട് ഓട്ടോ ഡ്രൈവർ നല്‍കിയ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം. പൊലീസ് പഴുതടച്ചുള്ള അന്വേഷണം നടത്തുന്നുണ്ടെന്ന് മനസ്സിലായിട്ടും ഈ ഫോൺ കോളുകൾ എത്തിയതാണ് സംശയത്തിന് ഇടയാക്കിയത്. ഒരു കടയുടമയുടെ ഫോണിൽ നിന്നാണ് കുട്ടിയുടെ വീട്ടിലേക്ക് ആദ്യ കോളെത്തിയത്.

പിന്നീട് എട്ട് മണിക്കൂറുകൾ പിന്നിട്ടപ്പോൾ കൂടുതൽ മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ടാമത്തെ ഫോൺകോൾ എത്തി. ഇത്തവണ 10 ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. ഞങ്ങളുടെ കൈയിൽ കുട്ടി സുരക്ഷിതയാണെന്നും നാളെ രാവിലെ പത്ത് മണിക്ക് ഓയൂരിലെ വീട്ടിലെത്തിക്കുമെന്നും രണ്ടാമത് വന്ന ഫോൺകോളിൽ അറിയിച്ചത്. അന്വേഷണം നടക്കുന്നു എന്ന് അറിഞ്ഞിട്ടും ഫോൺ കോൾ വന്നത്  പൊലീസിൽ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായിട്ടും ഈ ഫോൺ കോളുകളെ പൊലീസ് സംശയിച്ചിരുന്നു. എന്നാൽ പിന്നീട് ലക്ഷ്യം പണമല്ലെന്ന് മനസിലാക്കി. എന്നാൽ കഴിഞ്ഞ ദിവസം കുട്ടിയുടെ പിതാവിന് സംഭവത്തിൽ ബന്ധമുണ്ടോ എന്ന സംശയം ഉയർന്നതിനെ തുടർന്ന്,  പിതാവ് ജോലി ചെയ്തിരുന്ന പത്തനംതിട്ട കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. കേസുമായി ബന്ധമില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്

 

Credits: https://malayalam.indiatoday.in/

About The Author

Leave a Reply

Your email address will not be published. Required fields are marked *